മ​റു​ക​ര താ​ണ്ടാ​നാ​കാ​തെ അ​തി​ർ​ത്തി ഗ്രാ​മ​മാ​യ അ​ച്ച​ൻ​കോ​വി​ൽ
Wednesday, October 13, 2021 11:36 PM IST
പു​ന​ലൂ​ർ: ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ അ​ച്ച​ൻ​കോ​വി​ൽ ഗ്രാ​മം തീ​ർ​ത്തും ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​യി. അ​ലി​മു​ക്ക് -അ​ച്ച​ൻ​കോ​വി​ൽ റോ​ഡി​ൽ പു​തു​താ​യി നി​ർ​മ്മി​ച്ച ചി​ല ക​ലി​ങ്കു​ക​ൾ ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​തു​വ​ഴി വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കാ​ൻ ആ​വാ​ത്ത സ്ഥി​തി​യി​ലാ​ണ്. ഇ​വി​ടെ​യു​ള്ള​വ​ർ പ​ല​ച​ര​ക്കും പ​ച്ച​ക്ക​റി​യും അ​ട​ക്ക​മു​ള്ള വീ​ട്ടു​സാ​ധാ​ന​ങ്ങ​ളും നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള വ​സ്തു​ക്ക​ളും അ​ട​ക്ക​മു​ള്ള​വ വാ​ങ്ങു​വാ​നും പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​മാ​യ ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് ഓ​ഫീ​സ്, ബാ​ങ്ക്, കൃ​ഷി​ഭ​വ​ൻ തു​ട​ങ്ങി​യ ഓ​ഫീ​സു​ക​ളി​ലെ​ത്തു​ന്ന​തി​നും മ​റ്റും പ​തി​റ്റാ​ണ്ടു​ക​ളാ​യി ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രു​ന്ന​ത് മേ​ക്ക​ര വ​ഴി ത​മി​ഴ്നാ​ട് ചെ​ക്കോ​ട്ട​യി​ലെ​ത്തി ആ​ര്യ​ങ്കാ​വി​ലൂ​ടെ​യു​ള്ള റോ​ഡ്‌ മാ​ർ​ഗ​മാ​യി​രു​ന്നു.
ഇ​താ​ണ് ഇ​വ​ർ​ക്ക് ഇ​വി​ടെ​യെ​ത്താ​നു​ള്ള എ​ളു​പ്പ​വ​ഴി​യും. അ​ലി​മു​ക്ക് അ​ച്ച​ൻ​കോ​വി​ൽ റോ​ഡ് വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു കി​ട​ന്ന​പ്പോ​ഴും അ​ച്ച​ൻ​കോ​വി​ൽ നി​വാ​സി​ക​ളു​ടെ ഏ​ക ആ​ശ്വാ​സം ത​മി​ഴ്നാ​ട് വ​ഴി​യു​ള്ള ഈ ​യാ​ത്ര ആ​യി​രു​ന്നു.
എ​ന്നാ​ൽ കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​വും ത​മി​ഴ്നാ​ടും അ​ച്ച​ൻ​കോ​വി​ലി​നു സ​മീ​പ​മു​ള്ള കൊ​ട്ടാ​വാ​സ​ൽ ചെ​ക്ക് പോ​സ്റ്റ്അ​ട​ച്ചി​രു​ന്നു. ഇ​പ്പോ​ൾ ര​ണ്ടു മാ​സ​മാ​യി കേ​ര​ളം ചെ​ക്ക് പോ​സ്റ്റ് തു​റ​ന്നു കൊ​ടു​ക്കു​ക​യും ത​മി​ഴ്‌​നാ​ട് വാ​ഹ​ന​ങ്ങ​ൾ സാ​ധാ​ര​ണ പോ​ലെ വ​ന്നു പോ​വു​ക​യും ചെ​യ്യു​ന്നു​ണ്ട്. എ​ന്നാ​ൽ ത​മി​ഴ്നാ​ട് ഇ​വി​ടെ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​രെ ഇ​പ്പോ​ഴും ക​ട​ത്തി​വി​ടു​ന്നി​ല്ല . വി​ഷ​യ​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സം​സ്ഥാ​ന സ​ർ​ക്കാ​രും ഇ​ട​പെ​ട്ട് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.