ഒ​ന്നേ​കാ​ൽ കി​ലോ ക​ഞ്ചാ​വുമായി മൂ​ന്ന് പേ​ർ പി​ടി​യി​ൽ
Friday, October 15, 2021 11:09 PM IST
കൊല്ലം: ച​ട​യ​മം​ഗ​ലം എ​ക്‌​സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​ന്നേ​കാ​ൽ കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് പേ​ർ പി​ടി​യി​ൽ.
ഇ​ള​മാ​ട് ചാ​വ​ര​പ്പൂ​പ്പ​ൻ കാ​വി​നോ​ട് ചേ​ർ​ന്ന പാ​റ​കെ​ട്ടി​ന് സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ണ് മൂ​ന്ന് പേ​ർ പി​ടി​യി​ലാ​യ​ത്.​ ഇ​ള​മാ​ട് ക​ഷ​ണ്ടി​മു​ക്ക് ചാ​വ​രു​കാ​വ് മു​റി​യി​ൽ ശാ​ന്തി​ഭ​വ​ൻ വീ​ട്ടി​ൽ ശ്യാം ​എ​സ് എ​സ് (23), കോ​ട്ട​യം അ​തി​ര​മ്പു​ഴ മാ​വേ​ലി ന​ഗ​റി​ൽ വ​ലി​യ​ത​ട​ത്തി​ൽ വീ​ട്ടി​ൽ ഡെ​ൽ​ബി​ൻ ജോ​സ​ഫ്(23), കോ​ട്ട​യം എംഎ​ൽ റോ​ഡ് ത​ട​ത്തി​ൽ പ​റ​മ്പി​ൽ പു​ളി​മൂ​ട്ടി​ൽ​വീ​ട്ടി​ൽ രാ​ഹു​ൽ ജ്യോ​തി(23) എ​ന്നി​വ​രെ​യാ​ണ് ച​ട​യ​മം​ഗ​ലം എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എ​ൻ. ജി ​അ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ​ത​ത്.
ശ്യാം ​എ​ന്ന​യാ​ളു​ടെ വീ​ടി​ന​ടു​ത്തു​ള്ള പാ​റ​മ​ട​യി​ൽ വി​ൽ​പന​യ്ക്കാ​യി ക​ഞ്ചാ​വ് ചെ​റു​പൊ​തി​ക​ളി​ൽ പായ്ക്ക് ചെയ്യു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്. വി​പ​ണി​യി​ൽ കാ​ൽ ല​ക്ഷ​ത്തോ​ളം വി​ല​വ​രു​ന്ന​താ​ണ് പി​ടി​കൂ​ടി​യ ക​ഞ്ചാ​വ്.
മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ക​ഞ്ചാ​വ് എ​ത്തി​ച്ച് കൗ​മാ​ര​ക്കാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള കു​ട്ടി​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വി​ൽ​ക്കു​ന്ന രീ​തി​യാ​ണ് ഇവർക്ക്. ഒ​രു മാ​സ​മാ​യി നി​ല​മേ​ൽ, ച​ട​യ​മം​ഗ​ലം, ഇ​ള​മാ​ട് എ​ന്നീ സ്ഥ​ല​ങ്ങ​ൾ എ​ക്‌​സൈ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു.​ തു​ട​ർ​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​ല​ർ​ച്ചെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാണ് സം​ഘം കു​ടു​ങ്ങി​യ​ത്.
എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എ​ൻ. ജി ​അ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റെ​യ്ഡി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ജി.ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ മാ​രാ​യ എ.സ​ബീ​ർ, കെ.ജി ജ​യേ​ഷ്, അ​തി​ഷ് എ​സ്, ശ്രേ​യ​സ് ഉ​മേ​ഷ്, വ​നി​താ സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ റി​നി എ​സ്.പി,​ ഡ്രൈ​വ​ർ മു​ബീ​ൻ.​എ.​ഷ​റ​ഫ്‌ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ​പ്ര​തി​ക​ളെ കോടതി റി​മാ​ൻഡു ചെയ്തു.
ലഹരിവസ്തുക്കളെകുറിച്ച് വിവരം ലഭി ച്ചാൽ 0474 2767822 (അ​സി​. എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ർ, കൊ​ല്ലം), 0474 2452639 (എ​ക്‌​സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സ് കൊ​ട്ടാ​ര​ക്ക​ര), 0474 2475191-എ​ക്‌​സൈ​സ് റെ​യി​ഞ്ച് ഓ​ഫീ​സ് ച​ട​യ​മം​ഗ​ലം എ​ന്നീ ന​മ്പ​റു​ക​ളി​ൽ വി​ളി​ക്കാം.