ഭ​ക്തി​നി​ർ​ഭ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ട്രാൻ.ഡി​പ്പോ​യി​ൽ പൂ​ജ​യെ​ടു​പ്പ്
Friday, October 15, 2021 11:09 PM IST
ചാ​ത്ത​ന്നൂ​ർ: ഭ​ക്തി​നി​ർ​ഭ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ചാ​ത്ത​ന്നൂ​ർ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ പൂ​ജ​യെ​ടു​പ്പ്. ​ഭു​തനാ​ഥ ക്ഷേ​ത്ര​ത്തി​ലെ ശാ​ന്തി​ പു​ജകൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പൂ​ജ എ​ടു​പ്പി​ന് ശേ​ഷം പാ​യ​സ സ​ദ്യ​യും മ​ധു​രം വി​ത​ര​ണ​വും ന​ട​ത്തി.
ഡി​പ്പോ​യി​ലെ വ​ർ​ക്ക്ഷോ​പ്പി​ലാ​യി​രു​ന്നു പൂ​ജ​വ​യ്പ്. ക്ഷേ​ത്ര മാ​തൃ​ക​യി​ൽ പ്ര​ത്യേ​ക കൂ​ട് നി​ർ​മി​ച്ചു.​അ​തി​ൽ ദേ​വി​യു​ടെ ചി​ല്ലി​ട്ട ഫോ​ട്ടോ വ​ച്ച് അ​ല​ങ്ക​രി​ച്ചു. വ​ർ​ക്ക്ഷോ​പ്പി​ലെ പ​ണി ആ​യു​ധ​ങ്ങ​ളും രേ​ഖ​ക​ളും ഡി​പ്പോ ഓ​ഫീ​സി​ലെ ഫ​യ​ലു​ക​ളു​മാ​ണ് ദേ​വി​യ്ക്ക് മു​ന്നി​ൽ പൂ​ജ വ​ച്ച​ത്. പൂ​ജ​വ​യ്പി​നും ആ​യു​ധ​പൂ​ജ​യ്ക്കും
എ​ല്ലാ വ​ർ​ഷ​വും ഡി​പ്പോ​യി​ൽ പൂ​ജ​വ​യ്പും പൂ​ജ എ​ടു​പ്പും ഭ​ക്തി​നി​ർ​ഭ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ന​ട​ത്താ​റു​ണ്ട്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ മു​ഴു​വ​ൻ സ​മ​യ​വും ദേ​വീ​സ്തു​തി​ക​ളും ഭ​ക്തി​ഗാ​ന​ങ്ങ​ളും ഇ​ട​ത​ട​വി​ല്ലാ​തെ, മു​ഴ​ങ്ങു​ക​യും ചെ​യ്യും. മു​ൻ വ​ർ​ഷ​ങ്ങ​ളെ​ക്കാ​ൾ മി​ക​ച്ച​ത​ര​ത്തി​ലാ​യി​രു​ന്നു പൂ​മാ​ല​ക​ൾ കൊ​ണ്ടു​ള്ള​അ​ല​ങ്കാ​ര​ങ്ങ​ളും ച​ട​ങ്ങു​ക​ളും.