ക​ട​യ്ക്ക​ലി​ല്‍ സി​പി​എം ആ​ര്‍​എ​സ്എ​സ് സം​ഘ​ര്‍​ഷം: അ​ഞ്ചു​പേ​ര്‍​ക്ക് പ​രി​ക്ക്
Friday, October 15, 2021 11:09 PM IST
ക​ട​യ്ക്ക​ല്‍ : ക​ട​യ്ക്ക​ലി​ല്‍ സി​പി​എം -ആ​ര്‍ എ​സ് എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ ന​ട​ന്ന സം​ഘ​ര്‍​ഷ​ത്തി​ല്‍ ഇ​രു​വി​ഭാ​ഗ​ത്തു​നി​ന്നു​ള്ള ആ​റു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.
ക​ട​യ്ക്ക​ല്‍ എ​സ്എ​ച്ച്എം കോ​ളേ​ജി​ല്‍ പൂ​ജ​വ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കുന്നേരത്തോടെ​യാ​ണ് സം​ഭ​വം. കോ​ളേ​ജ് കാ​മ്പ​സി​ന​ക​ത്ത് പു​റ​ത്ത് നി​ന്നും എ​ത്തി​യ ഒ​രു​വി​ഭാ​ഗം ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പൂ​ജ​വ​യ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി. ഇ​ത​റി​ഞ്ഞ് എ​ത്തി​യ എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ സം​ഭ​വ​ത്തെ ചോ​ദ്യം ചെ​യ്തു.
വി​വ​ര​മ​റി​ഞ്ഞു കൂ​ടു​ത​ല്‍ സി​പി​എം, ഡി​വൈ​എ​ഫ്ഐ, എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ത്തി​യ​തോ​ടെ സം​ഘ​ര്‍​ഷം വ​ലി​യ ആ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.
വി​വ​ര​മ​റി​ഞ്ഞ് ക​ട​യ്ക്ക​ല്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ന്‍ പോ​ലീ​സ് സം​ഘം എ​ത്തി ഇ​രു​വി​ഭാ​ഗ​ത്തെ​യും പി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. സം​ഘ​ര്‍​ഷ​ത്തി​ല്‍ നാ​ല് ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ര​ണ്ട് എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രി​ല്‍ എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ സ​ഫ​ര്‍, ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ വി​നോ​ദ് എ​ന്നി​വ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ്.
ഇ​രു​വി​ഭാ​ഗ​ത്തി​നു​മെ​തി​രെ ക​ട​യ്ക്ക​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് കൊ​ട്ടാ​ര​ക്ക​ര ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ന്‍ പോ​ലീ​സ് സംഘം ക്യാ​മ്പ് ചെ​യു​ക​യാ​ണ്.