അ​റി​വി​ന്‍റെ ആ​ദ്യക്ഷ​രം കു​റി​ച്ച് കു​രു​ന്നു​ക​ൾ
Friday, October 15, 2021 11:09 PM IST
കൊ​ല്ലം: അ​റി​വി​ന്‍റെ ആ​ദ്യ​ക്ഷ​രം കു​റി​ച്ച് കു​രു​ന്നു​ക​ൾ. ഇ​ത്ത​വ​ണ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഇ​ള​വ് വ​ന്ന​തോ​ടെ ജി​ല്ല​യി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ലും സാം​സ്കാ​രി​ക നി​ല​യ​ങ്ങ​ളി​ലും കു​രു​ന്നു​ക​ളെ വി​ദ്യാ​രം​ഭം കു​റി​ക്കു​വാ​ൻ കു​ടും​ബ​സ​മേ​തം ആ​ളു​ക​ൾ എ​ത്തി​യി​രു​ന്നു.

മി​ക്ക​യി​ട​ത്തും സാ​മു​ഹി​ക അ​ക​ലം പാ​ലി​ച്ചും പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​ര​വു​മാ​യി​രു​ന്നു ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. അ​തേ​സ​മ​യം മു​ൻ​വ​ർ​ഷ​ങ്ങ​ളെ​പ്പോ​ലെ തി​ര​ക്ക് എ​ങ്ങും അ​നു​ഭ​വ​പ്പെ​ട്ടി​ല്ല. എ​ത്തി​യ​വ​രി​ൽ അ​ധി​കം കു​ഞ്ഞു​ങ്ങ​ളെ​യും ക്ഷേ​ത്ര​ന​ട​യി​ൽ ത​ന്നെ മാ​താ​പി​താ​ക്ക​ൾ അ​ക്ഷ​രം കു​റി​പ്പി​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. ആ​ചാ​ര്യ​ന്മാ​രു​ടെ കു​റ​വും മി​ക്ക​യി​ട​ത്തും അ​നു​ഭ​വ​പ്പെ​ട്ടു.

കു​ണ്ട​റ: കി​ഴ​ക്കേ​ക​ല്ല​ട ചി​റ്റു​മ​ല ​ദു​ർ​ഗാ​ദേ​വി ക്ഷേ​ത്ര​ത്തി​ൽ വി​ദ്യാ​രം​ഭചടങ്ങ് നടത്തി. ന​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ വി​ദ്യാ​രം​ഭ​ത്തി​ന് ക്ഷേ​ത്രം മേ​ൽ​ശാ​ന്തി ഉ​ണ്ണി​കൃ​ഷ്ണ​ൻ തി​രു​മേ​നി​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ലായി രുന്നു ചടങ്ങ്.

ക്ഷേ​ത്രം ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.ആ​ർ സ​ന്തോ​ഷ്, സെ​ക്ര​ട്ട​റി ഷി​ബു വ​ട​ക്ക​ട​ത്ത്, സ​ബ് ഗ്രൂ​പ്പ് ഓ​ഫീ​സ​ർ ദി​ലീ​പ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ കുരുന്നുകൾക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

പ​ത്ത​നാ​പു​രം: ക​ര​ഞ്ഞും ചി​രി​ച്ചും അ​റി​വി​ന്‍റെ ആ​ദ്യ​ക്ഷ​ര​ങ്ങ​ള്‍ കു​റി​ച്ച് കു​രു​ന്നു​ക​ള്‍ വി​ദ്യാ ലോ​ക​ത്തേ​ക്ക്. കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ നൂ​റു​ക​ണ​ക്കി​ന് കു​രു​ന്നു​ക​ളാ​ണ് ഹ​രി​ശ്രീ കു​റി​ച്ച​ത്.

ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍​ക്കു പു​റ​മേ സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ളി​ലും സ്കൂ​ളു​ക​ളി​ലും വി​ദ്യാ​രം​ഭ​ച്ച​ട​ങ്ങു​ക​ള്‍ ന​ട​ന്നി​രു​ന്നു. ത​ല​വൂ​ര്‍ തൃ​ക്കൊ​ന്ന​മ​ര്‍​കോ​ട് ദു​ര്‍​ഗാ ദേ​വീ ക്ഷേ​ത്രം, പ​ട്ടാ​ഴി ദേ​വീ ക്ഷേ​ത്രം, കു​രാ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്രം, മേ​ലി​ല ധ​ര്‍​മ്മ​ശാ​സ്താ ക്ഷേ​ത്രം, ക​മു​കം​ചേ​രി തി​രു​വി​ള​ങ്ങോ​ന​പ്പ​ന്‍ ക്ഷേ​ത്രം, ഇ​ള​മ്പ​ല്‍ ആ​യി​ര​വ​ല്ലി പാ​ര്‍​വതി ക്ഷേ​ത്രം, ഇ​ള​മ്പ​ല്‍ മ​ഹാ​ദേ​വ​ക്ഷേ​ത്രം, വി​ള​ക്കു​ടി ധ​ര്‍​മ്മ ശാ​സ്താ ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ര​വ​ധി കു​ട്ടി​ക​ള്‍ ആ​ദ്യ​ക്ഷ​രം കു​റി​ക്കാ​ന്‍ ക്ഷേ​ത്ര സ​ന്നി​ധി​യി​ല്‍ എ​ത്തി​യി​രു​ന്നു.

പു​ന​ലൂ​ർ : അ​റി​വി​ന്‍റെ ആ​ദ്യക്ഷ​രം കു​റി​ച്ച് കു​രു​ന്നു​ക​ൾ. ക​ര​വാ​ളൂ​ർ പീ​ഠി​ക ഭ​ഗ​വ​തി ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ ഒ​മ്പ​ത് ദി​വ​സ​മാ​യി ന​ട​ന്നു​വ​ന്ന ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു.

ക്ഷേ​ത്ര​ത്തി​ൽ പ്ര​ത്യേ​ക​മാ​യി ഒ​രു​ക്കി​യ ന​വ​രാ​ത്രി മ​ണ്ഡ​പ​ത്തി​ൽ ആ​യി​രു​ന്നു ന​വ​രാ​ത്രി മ​ഹോ​ത്സ​വ പൂ​ജ​ക​ൾ ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ രാ​വി​ലെ ഏഴോ​ടു​കൂ​ടി ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ ആ​രം​ഭി​ച്ചു. ക്ഷേ​ത്ര മേ​ൽ​ശാ​ന്തി വി​ഷ്ണു പോ​റ്റി വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. നി​ര​വ​ധി കു​ട്ടി​ക​ളാ​ണ് ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ അ​റി​വി​ന്‍റെ ആ​ദ്യ​ക്ഷ​രം കു​റി​ച്ച​ത്. കു​രു​ന്നു​ക​ൾ​ക്ക് ക​ര​വാ​ളൂ​ർ പീ​ഠി​ക ഭ​ഗ​വ​തി ഭ​ക്ത​ജ​ന കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി. സം​ഗീ​താ​ർ​ച്ച​ന, പാ​യ​സ​ദ്യ, ദീ​പ​കാ​ഴ്ച, ചെ​ണ്ട​മേ​ളം ചി​റ​വി​ള​ക്ക്, ആ​കാ​ശ​ദീ​പ​ക്കാ​ഴ്ച എ​ന്നി​വ ന​ട​ന്നു.

അ​ഞ്ച​ല്‍ : വി​ദ്യാ​രം​ഭ ദി​വ​സം അ​ഞ്ച​ല്‍ മേ​ഖ​ല​യി​ല്‍ ആ​ദ്യക്ഷ​രം കു​റി​ച്ച​ത് നൂ​റു​ക​ണ​ക്കി​ന് കു​രു​ന്നു​ക​ള്‍. അ​ഞ്ച​ലി​ല്‍ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ലും വി​വി​ധ സാ​മൂ​ഹി​ക സ​ന്ന​ദ്ധ സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​മു​ഖ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ള്‍ ന​ട​ന്നു. അ​ഞ്ച​ല്‍ അ​ഗ​സ്ത്യ​കോ​ട് മ​ഹാ​ദേ​വ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ന്ന വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ള്‍​ക്ക് ക്ഷേ​ത്രം മേ​ല്‍​ശാ​ന്തി ക​ണ്ണ​ന്‍ ശ്രീ​നാ​ഥ നേ​തൃ​ത്വം ന​ല്‍​കി.

നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ള്‍ ഇ​വി​ടെ വി​ദ്യാ​രം​ഭം കു​റി​ച്ചു. ആ​ദ്യക്ഷ​രം കു​റി​ച്ച കു​രു​ന്നു​ക​ള്‍​ക്ക് മ​ഹേ​ശ്വ​ര സേ​വ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കി. ക്ഷേ​ത്ര ഉ​പ​ദേ​ശ​ക​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ള്‍ സം​ഘ​ടി​പ്പി​ച്ച​ത്.

വ​ട​മ​ണ്‍ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ന്ന വി​ദ്യാ​രം​ഭ ച​ട​ങ്ങി​ല്‍ എ​സ്ബി​ഐ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ മ​ധു​സൂ​ദ​ന​ന്‍ പി​ള്ള കു​ട്ടി​ക​ള്‍​ക്ക് ആ​ദ്യ​ക്ഷ​രം പ​ക​ര്‍​ന്നു ന​ല്‍​കി. ക്ഷേ​ത്ര സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങു​ക​ള്‍​ക്ക് ക്ഷേ​ത്രം മേ​ല്‍​ശാ​ന്തി ജ​ഗ​ന്‍​മ​യ​ന്‍ ബാ​ലാ​ജി, പ്ര​സി​ഡ​ന്‍റ് ജോ​തി​ഷ് കു​മാ​ര്‍, സെ​ക്ര​ട്ട​റി സ​ജീ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

അ​ഞ്ച​ൽ പ​ന​യം​ചേ​രി സു​കൃ​തം ബാ​ലാ​ശ്ര​മ​ത്തി​ൽ ന​ട​ന്ന വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ള്‍​ക്ക് പ്രഫ. കെ ​വാ​സു​ദേ​വ​നു​ണ്ണി, ഡോ. പിഎ​ൻ പ്ര​സാ​ദ്, പി. ​കൊ​ച്ചു​കു​ട്ട​ൻ പി​ള്ള, അ​ഞ്ച​ൽ ഗോ​പ​ൻ, ഡോ. ​ഗീ​ത, പി. ​കൃ​ഷ്ണ​കു​മാ​രി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ആ​ല​ഞ്ചേ​രി ഏ​ലാ​മു​റ്റം കാ​വു​ങ്ക​ൽ ​ഭ​ദ്ര​കാ​ളി മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ള്‍​ക്ക് സ​ന്ന്യാ​സി സ​ഭ ദേ​ശീ​യാ​ധ്യ​ക്ഷ​ൻ സ്വാ​മി പ്ര​ഭാ​ക​രാ​ന​ന്ദ സ​ര​സ്വ​തി നേ​തൃ​ത്വം ന​ല്‍​കി. ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ന്നു​വ​ന്ന ന​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തി​നും സ​മാ​പ​ന​മാ​യി. ന​വ​രാ​ത്രി ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ പൂ​ജ​ക​ള്‍​ക്കൊ​പ്പം പു​സ്ത​ക, ആ​യു​ധ പൂ​ജ​ക​ളും ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ന്നു. ക്ഷേ​ത്ര​ഭ​ര​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ലാ​ൽ, സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കു​ള​ത്തു​പ്പു​ഴ ധ​ര്‍​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ന്ന വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ള്‍​ക്ക് ക്ഷേ​ത്രം മേ​ല്‍​ശാ​ന്തി രാ​ധാ​കൃ​ഷ്ണ​ന്‍ പോ​റ്റി നേ​തൃ​ത്വം ന​ല്‍​കി. നി​ര​വ​ധി കു​രു​ന്നു​ക​ള്‍ ഇ​വി​ടെ ആ​ദ്യ​ക്ഷ​രം കു​റി​ച്ചു. വി​ദ്യാ​രം​ഭ ദി​ന​ത്തി​ല്‍ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ എ​ല്ലാം വ​ലി​യ തി​ര​ക്കും അ​നു​ഭ​വ​പ്പെ​ട്ടു.

ച​വ​റ: വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ല്‍ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ കു​രു​ന്നു​ക​ള്‍ ആ​ദ്യ​ക്ഷ​ര​ങ്ങ​ള്‍ കു​റി​ച്ചു. രാ​വി​ലെ മു​ത​ല്‍ ത​ന്നെ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ഭ​ക്ത​രെ​ത്തി​യി​രു​ന്നു.​പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സ​ര​സ്വ​തി മ​ണ്ഡ​പ​ത്തി​ല്‍ വി​ജ​യ​ദ​ശ​മി പൂ​ജ​ക​ള്‍​ക്കു ശേ​ഷം ആ​ചാ​ര്യ​ന്‍​മാ​ര്‍ കു​രു​ന്നു​ക​ൾക്ക് ആ​ദ്യ​ക്ഷ​ര​ങ്ങ​ൾ പ​ക​ര്‍​ന്നു ന​ല്‍​കി.

​താ​ല​ത്തി​ല്‍ അ​രി​യും പൂ​വും ഇ​ട്ട് അ​തി​ല്‍ കു​രു​ന്നു കൈ​ക​ള്‍ പി​ടി​പ്പി​ച്ച് അ​ക്ഷ​രം എ​ഴു​തി​പ്പി​ച്ചു. ​തു​ട​ര്‍​ന്ന് സ്വ​ര്‍​ണം കൊ​ണ്ട് നാ​വി​ലും ഹ​രി ശ്രീ ​എ​ഴു​തി​ച്ചു. തെ​ക്ക​ന്‍​ഗു​രു​വാ​യൂ​ര്‍ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ പ്രഫ​സ​ര്‍​മാ​രാ​യ രാ​ജീ​വ്, ര​ഘു​നാ​ഥ​ന്‍ പി​ള്ള എ​ന്നി​വ​രു​ടെ മു​ഖ്യ കാ​ര്‍​മ്മി​ക​ത്വ​ത്തി​ല്‍ ആ​ദ്യ​ക്ഷ​രം എ​ഴു​തി​പ്പി​ച്ചു.​ പ​ന്മ​ന ആ​ശ്ര​മ​ത്തി​ല്‍ ആ​ചാ​ര്യ​ന്‍ സ്വാ​മി നി​ത്യ സ്വ​രൂ​പാ​ന​ന്ദ അ​ക്ഷ​ര​മെ​ഴു​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.​മു​ടി​വെ​ച്ച​ഴി​ക​ത്ത് ദേ​വി ക്ഷേ​ത്ര​ത്തി​ല്‍ ഡോ. ​സു​ജി​ത് വി​ജ​യ​ന്‍​പി​ള്ള എംഎ​ല്‍എ​യും കു​രു​ന്നു​ക​ളെ അ​ക്ഷ​രം ഏ​ഴു​തി​പ്പി​ച്ചു.​

പൊ​ന്മ​ന കാ​ട്ടി​ല്‍ മേ​ക്ക​തി​ല്‍ ദേ​വീക്ഷേ​ത്രം, പ​ന്മ​ന മി​ന്നാം തോ​ട്ടി​ല്‍ ദേ​വീ ക്ഷേ​ത്രം, കൊ​റ്റ​ന്‍​കു​ള​ങ്ങ​ര ദേ​വി ക്ഷേ​ത്രം, പ​ന്മ​ന സു​ബ്ര​ഹ്‌​മ​ണ്യ സ്വാ​മി ക്ഷേ​ത്രം, ആ​ല്‍​ത്ത​റ​മൂ​ട് മ​ഹാ​ദേ​വ ക്ഷേ​ത്രം, അ​യ്യ​ന്‍​കോ​യി​ക്ക​ല്‍ ധ​ര്‍​മ്മ ശാ​സ്താ ക്ഷേ​ത്രം, പു​ളി​മാ​ന ഭു​വ​നേ​ശ്വ​രി ദേ​വി ക്ഷേ​ത്രം, തെ​ക്കും​ഭാ​ഗം പ​ന​യ്ക്ക​റ്റോ​ടി​ല്‍ ദേ​വി ക്ഷേ​ത്രം, തേ​വ​ല​ക്ക​ര ദേ​വി ക്ഷേ​ത്രം, കോ​ട്ട​യ്ക്ക​കം പു​തി​യ​കാ​വ് ദേ​വീ ക്ഷേ​ത്രം, തോ​ട്ടി​നു വ​ട​ക്ക് പ​ഴ​ഞ്ഞി​ക്കാ​വ് ദേ​വി ക്ഷേ​ത്രം, രാ​മേ​ഴ്ത്ത് ദേ​വി ക്ഷേ​ത്രം, കാ​വു​ന​ട ദേ​വി ക്ഷേ​ത്രം, പു​ളി​മൂ​ട് ഞാ​റ​യ്ക്കാ​ട് ദേ​വി ക്ഷേ​ത്രം, മു​കു​ന്ദ​പു​രം മാ​ട​ന്‍ ന​ട ക്ഷേ​ത്രം ഉ​ള്‍​പ്പെ​ടെ ച​വ​റ​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ വി​ജ​യ ദ​ശ​മി ആ​ചാ​ര​പ്പെ​രു​മ​യി​ല്‍ ആ​ഘോ​ഷി​ച്ചു.​

സം​ഗീ​തം, ചി​ത്ര ര​ച​ന, വാ​ദ്യ​മേ​ള​ങ്ങ​ള്‍ എ​ന്നി​വ പ​ഠി​പ്പി​ക്കു​ന്ന ഗു​രു​ക്ക​ന്‍​മാ​രു​ടെ​യ​ടു​ത്തും കു​ട്ടി​ക​ളും മു​തി​ര്‍​ന്ന​വ​രും എ​ത്തി പ​ഠ​നം തു​ട​ങ്ങി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​യി​രു​ന്നു എ​ല്ലാ​യി​ട​ത്തും ച​ട​ങ്ങ് ന​ട​ത്തി​യ​ത്.​ എ​ല്ലാ ക്ഷേ​ത്ര​ങ്ങ​ളി​ലും എ​ത്തി​യ കു​രു​ന്നു​ക​ള്‍​ക്ക് പ്ര​സാ​ദ​മാ​യി മ​ധു​ര​വും ന​ല്‍​കി.

ച​വ​റ: വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ല്‍ ലി​പി സ​ര​സ്വ​തി പൂ​ജ​യൊ​രു​ക്കി ശ​ങ്ക​ര​മം​ഗ​ലം കാ​മ​ന്‍​കു​ള​ങ്ങ​ര മ​ഹാ​ദേ​വ ക്ഷേ​ത്രം. കേ​ര​ള ക്ഷേ​ത്ര സം​ര​ക്ഷ​ണ സ​മ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വാ​മി ദ​യാ​ന​ന്ദ സ​ര​സ്വ​തി​യു​ടെ മു​ഖ്യ കാ​ര്‍​മ്മി​ക​ത്വ​ത്തി​ലാ​യി​രു​ന്നു ലി​പി പൂ​ജ. ​സ​ര​സ്വ​തി മ​ണ്ഡ​പ​ത്തി​നു മു​ന്നി​ല്‍ ഒ​രു​ക്കി വെ​ച്ച താ​ല​ത്തി​ലെ അ​രി​യി​ല്‍ അ​ക്ഷ​ര​ങ്ങ​ളെ​ഴു​തു​ന്ന ച​ട​ങ്ങാ​ണി​ത്.

ക്ഷേ​ത്ര​ത്തി​ല്‍ വി​ജ​യദ​ശ​മി ദി​ന​ത്തി​ല്‍ മു​ട​ക്കം വ​രാ​തെ ന​ട​ത്തു​ന്ന ഈ ​പൂ​ജ​യി​ല്‍ സ്ത്രീ​ക​ളു​ള്‍​പ്പെ​ടെ നി​ര​വ​ധി ഭ​ക്ത​രാ​ണ് ആ​ചാ​ര്യ​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം അ​ക്ഷ​രം എ​ഴു​തി​യ​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ഇ​ക്കു​റി ഇ​രു​പ​ത് പേ​ര​ട​ങ്ങു​ന്ന സം​ഘ​ങ്ങ​ളാ​യി​ട്ടാ​ണ് പൂ​ജ​യി​ല്‍ പ​ങ്കെ​ടു​പ്പി​ച്ച​ത്. ഓം​ങ്കാ​ര​ത്തി​ല്‍ തു​ട​ങ്ങി പ​ഴ​യ ലി​പി ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്വ​രാ​ക്ഷ​ര​ങ്ങ​ളും വ്യ​ഞ്ജ​നാ​ക്ഷ​ര​ങ്ങ​ളും എ​ഴു​തി​യ ശേ​ഷം വി​ദ്യാദേ​വ​ത​യെ ന​മ​സ്‌​ക​രി​ച്ചാ​ണ് ലി​പി പൂ​ജ​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ മ​ട​ങ്ങു​ന്ന​ത്.