ദുരിതം വിതച്ച് ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ൾ
Sunday, October 17, 2021 10:52 PM IST
ഹെ​ൻ​റി ജോ​ൺ ക​ല്ല​ട

കു​ണ്ട​റ : അ​തി​ശ​ക്ത​മ​യ മ​ഴ​ കാ​ര​ണം കു​ണ്ട​റ മേ​ഖ​ല​യി​ൽ​പ്പെ​ട്ട മ​ൺ​ട്രോ​ത്തു​രു​ത്ത്, കി​ഴ​ക്കേ​ക​ല്ല​ട, ഇ​ള​മ്പ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി ദു​രി​ത ഭൂ​മി​യാ​യി. മ​ൺ​ട്രോ​ത്തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ൾ അ​പ​ക​ട ഭീ​തി​യി​ലാ​ണ്.
തെ​ന്മ​ല ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി​യ​തോ​ടെ ക​ല്ല​ട​യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളും ജാ​ഗ്ര​ത​യി​ലാ​ണ്. പ​ടി​ഞ്ഞാ​റേ​ക​ല്ല​ട, കി​ഴ​ക്കേ​ക​ല്ല​ട, മ​ൺ​റോ​ത്തു​രു​ത്ത്, പ​വി​ത്രേ​ശ്വ​രം, കു​ന്ന​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന കൊ​ല്ലം, കു​ന്ന​ത്തൂ​ർ ത​ഹ​സീ​ൽ​ദാ​ർ​മാ​ർ​ക്ക് ജാഗ്രതാ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളും ജാ​ഗ്ര​താ ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തി​ക്ക​ഴി​ഞ്ഞു.
മ​ൺ​ട്രോ​ത്തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ലേ കി​ട​പ്രം ഒ​ന്ന് ര​ണ്ട് വാ​ർ​ഡു​ക​ൾ, പ​ട്ടം​തു​രു​ത്ത് ഈ​സ്റ്റ് വെ​സ്റ്റ് വാ​ർ​ഡു​ക​ൾ പെ​രു​ങ്ങാ​ല​ത്തിന്‍റെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ, പൂ​പാ​ണി, നെ​ന്മേ​നി, നെ​ന്മേ​നി തെ​ക്ക് ഭാ​ഗ​ങ്ങ​ളും, ക​ൺ​ഡ്രാ​ൺകാ​ണി പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക ഭീ​തി​യി​ലാ​ണ്.​ വീ​ട്ടു​മു​റ്റ​ത്തും മു​റി​ക്കു​ള്ളി​ലും വെ​ള്ളം​ ക​യ​റി ക​ഴി​ഞ്ഞി​ട്ടു​ണ്ട്. കൊ​ന്ന​യി​ൽ ക​ട​വു​മു​ത​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളും റോ​ഡ് പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്.
പെ​രി​ങ്ങാ​ല​ത്ത് ഇ​ന്ന​ലെ വ​രെ 55 വീ​ടു​ക​ളി​ലും കി​ട​പ്രം തെ​ക്ക് 150 വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്.​ വീ ടു​ക​ൾ പ​ല​തും അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്. വെ​ള്ളം ക​യ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ മി​ക്ക വീ​ടു​ക​ളി​ലും മു​ട്ടോ​ളം വെ​ള്ളം നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​തി​നാ​ൽ വീ​ട്ടു​കാ​ർ വീ​ടൊ​ഴി​ഞ്ഞു പോ​കേ​ണ്ടു​ന്ന സ്ഥി​തി​യി​ലു​മാ​ണ്. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ന​ട​പ്പാ​ത​യും റോ​ഡും തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത ത​ര​ത്തി​ലാ​ണ്.
മ​ൺട്രോ​ത്തു​രു​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വേ​ലി​യേ​റ്റ ഭീ​ഷ​ണി​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. കി​ട​പ്രം ര​ണ്ടാം വാ​ർ​ഡി​ലെ ക​യ​ർ സം​ഘ​ത്തി​ൽ വെ​ള്ളം ക​യ​റി ച​കി​രി കെട്ടോ​ടെ ഒ​ഴു​കി​പ്പോ​യി. ക​യ​ർ തൊ​ഴി​ലാ​ളി​ സ​ര​സ്വ​തി​യു​ടെ വീ​ടും പ​രി​സ​ര​വും വെ​ള്ള​ത്തി​ലാ​യി. ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി​യ​തോ​ടെ ക​ല്ല​ട​യാ​റ്റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. വെ​ള്ള​പ്പൊ​ക്ക ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ന് എ​ല്ലാ മു​ന്നൊ​രു​ക്ക​ങ്ങ​ളും ന​ട​ന്നു​വ​രു​ന്ന​താ​യി മ​ൺ​ട്രോ​ത്തു​രു​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി സൂ​ര്യ​കു​മാ​ർ പ​റ​ഞ്ഞു.
പേ​മാ​രി മൂ​ലം ക​ല്ല​ട​യാ​റ്റി​ലെ ജ​ല​നി​ര​പ്പ് ഇ​നി​യും ഉ​യ​ർ​ന്നാ​ൽ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജ​ന​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ര​ണ​സ​മി​തി റി​ലീ​ഫ് ക്യാ​മ്പു​ക​ൾ സ​ജ്ജീ​ക​രി​ച്ചു ക​ഴി​ഞ്ഞു. ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​വ​ർ​ത്ത​ക​രും വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും സ​ജീ​വ​മാ​യി പ്ര​വ​ർ​ത്ത​ന രം​ഗ​ത്തു​ണ്ട്.
മ​ൺ​റോ തു​രു​ത്തി​ലെ പെ​രി​ങ്ങാ​ലം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ക​ൺട്രാംകാ​ണി ഭാ​ർ​ഗ​വി ഓ​ഡി​റ്റോ​റി​യം, വി​ല്ലി മം​ഗ​ലം ഗ​വ. എ​ൽ പി ​സ്കൂ​ൾ, ബെ​ഥേ​ൽ എ​ൽ​പി സ്കൂ​ൾ, പേ​ഴും തു​രു​ത്ത് എ​ൽ പി ​സ്കൂ​ൾ, പ​ടി​ഞ്ഞാ​റേ​ക​ല്ല​ട പ​ഞ്ചാ​യ​ത്തി​ലെ കോ​ത​പു​രം ഗ​വ. എ​ൽപി ​സ്കൂ​ൾ തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ റി​ലീ​ഫ് ക്യാ​മ്പു​ക​ൾ തു​റ​ക്കും. ക്യാ​മ്പു​ക​ൾ തു​റ​ന്നാ​ലും ക്യാ​മ്പി​ലെ​ത്താ​ൻ കോ​വി​ഡ് ഭ​യാ​ശ​ങ്ക​ക​ൾ കാ​ര​ണം ജ​ന​ങ്ങ​ൾ ത​യാ​റാ​കാ​ത്ത അ​വ​സ്ഥ​യും നി​ല​വി​ലു​ണ്ട്.
കി​ഴ​ക്കേ​ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ താ​ണ പ്ര​ദേ​ശ​ങ്ങ​ൾ മ​ഴ​ക്കെ​ടു​തി​യി​ലാണ്. ചി​റ്റു​മ​ല ചി​റ​യി​ൽ നി​ന്നു​ണ്ടാ​കു​ന്ന വെ​ള്ള​പ്പാ​ച്ചി​ലി​ലും തോ​രാ​തെ പെ​യ്യു​ന്ന മ​ഴ​യി​ലും താ​ണ പ്ര​ദേ​ശ​മാ​യ താ​ഴം വാ​ർ​ഡി​നെ വെ​ള്ള​ത്തി​ലാ​ഴ്‌​ത്തി. നി​ര​വ​ധി വീ​ടു​ക​ളി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങാ​ൻ വ​യ്യാ​ത്ത സ്ഥി​തിയുണ്ട്. താ​ഴം വാ​ർ​ഡി​ലെ വ​യ​ല​രി​ക​ത്ത് ഗോ​പാ​ല കൃ​ഷ്ണ​ന്‍റെ വീ​ട് അ​പ​ക​ട സ്ഥി​തി​യി​ലാ​ണ്.
പെ​രു​മ​ഴ​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി കി​ഴ​ക്കേ​ക​ല്ല​ട ഗ​വ. എ​ൽ പി ​സ്കൂ​ൾ, ഉ​പ്പൂ​ട് എം എം ​ഹൈ​സ്കൂ​ൾ, സി​വികെഎം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, കൊ​ടു​വി​ള ഗ​വ. എംജിഎ​ൽപി​എ​സ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ റി​ലീ​ഫ് ക്യാ​മ്പാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​മാ​ദേ​വി അ​മ്മ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി മു​ട്ടം, ജ​ന​മൈ​ത്രി പോ​ലീ​സ് സ​ക്കീ​ർ​ഹു​സൈ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ രാ​ജു ലോ​റ​ൻ​സ്, മാ​യാ ദേ​വി, ശ്രീ​രാ​ഗ്, ശ്രു​തി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ വി​ല്ലേ​ജ് അ​ധി​കൃ​ത​ർ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ ദു​രി​ത മേ​ഖ​ല സ​ന്ദ​ർ​ശി​ച്ചു.
ഇ​ളം​ബ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തി​ൽ മ​ഴ​ക്കെ​ടു​തി മൂ​ലം അ​ഞ്ചു വീ​ടു​ക​ൾ​ക്ക് ഭാ​ഗി​ക​മാ​യി നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പേ​മാ​രി ഭീ​ക​ര​തയോടെ തു​ട​രു​ക​യാ​ണ്.