ദു​രി​ത പേ​മാ​രി​ക്ക് നേ​രി​യ ശ​മ​നം
Sunday, October 17, 2021 10:52 PM IST
അ​ഞ്ച​ല്‍ : ര​ണ്ട് ദി​വ​സ​ത്തി​ല​ധി​ക​മാ​യി തോ​രാ​തെ പെ​യ്ത ക​ന​ത്ത മ​ഴ​യ്ക്ക് ഇ​ന്ന​ലെ നേ​രി​യ ശ​മ​നം ഉ​ണ്ടാ​യി. എ​ങ്കി​ലും ഇ​ട​വി​ട്ട സ​മ​യ​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴ പെ​യ്തു.
മ​ഴ​യ്ക്ക് അ​ല്‍​പ്പം ശ​മ​നം ഉ​ണ്ടാ​യ​തോ​ടെ ആ​റു​ക​ള്‍, തോ​ടു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ​ല​നി​ര​പ്പ്കു​റ​ഞ്ഞു. അ​തേ​സ​മ​യം ത​ന്നെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​യ​റി​യ വെ​ള്ളം പൂ​ര്‍​ണമാ​യും മാ​റി​യി​ട്ടി​ല്ല.
കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി റ​വ​ന്യു അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ന​ശി​ച്ച​വ​യി​ല്‍ കൂ​ടു​ത​ലും കൃ​ഷി വി​ള​ക​ളാ​ണ്. ഒ​പ്പം നി​ര​വ​ധി ഇ​ട​ങ്ങ​ളി​ല്‍ പൂ​ര്‍​ണമാ​യും ഭാ​ഗീ​ക​മാ​യും വീ​ടു​ക​ള്‍ ഇ​ടി​ഞ്ഞി​ട്ടു​ണ്ട്.
പാ​ത​ക​ള്‍, ചെ​റി​യ പാ​ല​ങ്ങ​ള്‍, ക​ലുങ്ങു​ക​ള്‍ എ​ന്നി​വ​യ്ക്കും ത​ക​രാ​ര്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. മ​ഴ​യു​ടെ തീ​വ്ര​ത കു​റ​ഞ്ഞ​തി​ന് ശേ​ഷം മാ​ത്ര​മേ കൃ​ത്യ​മാ​യ നാ​ശ​ന​ഷ്ടങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ ക​ഴി​യു​വെ​ന്ന് റ​വ​ന്യു, കൃ​ഷി വ​കു​പ്പ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. പു​ന​ലൂ​ര്‍ ആ​ര്‍​ഡി​ഒ ബി ​ശ​ശി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ റ​വ​ന്യു വ​കു​പ്പ് ന​ട​ത്തി​വ​രി​ക​യാ​ണ്.
നി​ല​വി​ല്‍ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് പ​രി​ധി​യി​ല്‍ കു​ള​ത്തു​പ്പു​ഴ​യി​ല്‍ മാ​ത്ര​മാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ന്നി​ട്ടു​ള്ള​ത്.
പ​ഞ്ചാ​യ​ത്തി​ലെ നാ​ല് വാ​ര്‍​ഡു​ക​ളി​ലാ​യി അ​ഞ്ച് ക്യാ​മ്പു​ക​ള്‍ തു​റ​ന്നി​ട്ടു​ണ്ട്. അ​റു​പ​തോ​ളം ആ​ളു​ക​ള്‍ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി​പാ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ത്തി​ലു​ള്ള​വ​രു​ടെ ഭ​ക്ഷ​ണം, സ്ത്രീ​ക​ള്‍, കു​ട്ടി​ക​ള്‍ എ​ന്നി​വ​രു​ടെ സു​ര​ക്ഷ എ​ന്നി​വ ഉ​റ​പ്പാ​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ എം​എ​ല്‍​എ കൂ​ടി പ​ങ്കെ​ടു​ത്ത വി​വി​ധ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു. പ​ഞ്ചാ​യ​ത്ത്, റ​വ​ന്യു, പോ​ലീ​സ്, കൃ​ഷി വ​കു​പ്പു​ക​ളു​ടെ യോ​ഗ​മാ​ണ് ന​ട​ന്ന​ത്.