ഇ​ത്തി​ക്ക​ര​യാ​റ് അ​പ​ക​ട​നി​ല​യി​ലേ​യ്ക്ക്; മൂ​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തുറന്നു
Sunday, October 17, 2021 10:52 PM IST
ചാ​ത്ത​ന്നൂ​ർ: ഇ​ത്തി​ക്ക​ര​യാ​റ്റി​ലെ ജ​ല​നി​ര​പ്പ് പ്ര​ള​യ​ഭീ​ഷ​ണി ഉ​യ​ർ​ത്തി അ​പ​ക​ടാ​വ​സ്ഥ​യി​ലേ​ക്ക്. ഇ​ന്ന​ലെ ശ​ക്ത​മാ​യ മ​ഴ ചാ​ത്ത​ന്നൂ​ർ മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ലും ഇ​ത്തി​ക്ക​ര​യാ​റ്റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു കൊ​ണ്ടി​രി​ക്ക​യാ​ണ്.

ക​ഴി​ഞ്ഞ 12-ന് ​കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ൻ മു​ന്ന​റി​യി​പ്പ് ന​ല്കി​യ​തി​ന് സ​മാ​ന​മാ​യ വെ​ള്ള​മൊ​ഴു​ക്കാ​ണ് ഇ​പ്പോ​ൾ. കേ​ര​ള​ത്തി​ലെ ന​ദി​ക​ളി​ൽ ഏ​റ്റ​വും അ​പ​ക​ട​നി​ല​യി​ലാ​ണ് ഇ​ത്തി​ക്ക​ര​യാ​റ് എ​ന്നാ​ണ് കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ന്‍റെ മു​ന്ന​റി​യി​പ്പ്.​ അ​പ​ക​ട​നി​ല​യ്ക്കും മു​ക​ളി​ലാ​ണ് ന​ദി​യു​ടെ ഒ​ഴു​ക്ക്. 2018 ഓ​ഗ​സ്റ്റ് 16-ന് ​രേ​ഖ​പ്പെ​ടു​ത്തി​യ​തി​ലും മു​ക​ളി​ലാ​ണ് ഇ​പ്പോ​ൾ ന​ദി​യു​ടെ ഒ​ഴു​ക്കെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

ഇ​ത്തി​ക്ക​ര​യാ​റി​ന്‍റെ തീ​ര​പ്ര​ദേ​ശ​ത്തു​ള്ള​വ​രെ മാ​റ്റി പാ​ർ​പ്പി​ക്കാ​ൻ തു​ട​ങ്ങി. ഇ​ത്തി​ക്ക​ര മൂ​ഴി​യി​ൽ ഭാ​ഗ​ത്ത് വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് വീ​ടു​ക​ൾ മു​ങ്ങി. ഇ​വി​ട​ ുത്തെ താ​മ​സ​ക്കാ​രെ മൈ​ല​ക്കാ​ട് ഗ​വ.​എ​ൽ​പി​എ​സി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി. ആ​ദി​ച്ച​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മാ​മ്പ​ഴ​ത്ത​റ മു​ക്കു​വ​ൻ തോ​ട് പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളും ഉ​ച്ച​യോ​ടെ വെ​ള്ളം ക​യ​റി മു​ങ്ങാ​ൻ തു​ട​ങ്ങി. ഇ​വി​ട​ ുത്തെ താ​മ​സ​ക്കാ​രെ ആ​ദി​ച്ച​ന​ല്ലൂ​ർ ഗവ.യു​പി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി. ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​യി​പ്പാ​ട് വ​രി​കു​ളം പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളും മു​ങ്ങി. ഇ​വി​ട​ത്തെ താ​മ​സ​ക്കാ​രെ കോ​യി​പ്പാ​ട് ഗ​വ.​എ​​പി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി.
ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ടു​വാ​തു​ക്ക​ൽ വാ​ർ​ഡി​ലെ ഇ​ത്തി​ക്ക​ര വ​യ​ൽ​പ്ര​ദേ​ശ​ത്തെ അ​മ്പ​തോ​ളം കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ദി​ജു പ​റ​ഞ്ഞു. ​ബ​ന്ധു​വീ​ടു​ക​ളി​ലേ​യ്ക്കാ​ണ് ഇ​വ​രെ ത​ത്ക്കാ​ല​ത്തേ​ക്ക് മാ​റ്റി​യി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ 13, 12 എ​ന്നീ വാ​ർ​ഡു​ക​ളി​ലാ​യി മു​ന്ന് വീ​ടു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ​ മ​ഴ​യി​ൽ​ത​ക​ർ​ന്നു. കു​റു​ങ്ങ​ൽ ഏ​ലാ, തോ​ട്ട​വാ​രം, ആ​നാം​ച​ൽ, അ​ക്ക​ര​ക്കു​ന്നം, മീ​നാ​ട് മാ​വി​ള ക​ട​വ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ നി​ന്നു​ള്ള വെ​ള്ളം ക​യ​റി കൊ​ണ്ടി​രി​ക്ക​യാ​ണ്.

ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ദി​ജു വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ന്ധു ഉ​ദ​യ​ൻ സെ​ക്ര​ട്ട​റി എം.​വി​നോ​ദ്കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സ​ജി തോ​മ​സ് മീനാ​ട് വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ് ഗി​രീ​ഷ് കു​മാ​ർ എ​ന്നി​വ​ർ വെ​ള്ളം ക​യ​റി കൊ​ണ്ടി​രി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. ജ​ന​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ക്കാ​ൻ മു​ൻ​കൈ എ​ടു​ക്കു​ക​യും ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ നി​ർ​ദേശ​ങ്ങ​ൾ ന​ല്കു​ക​യും ചെ​യ്തു.

ക​ല്ലു​വാ​തു​ക്ക​ൽ വി​ല​വൂ​ർ​ക്കോ​ണം വി​ദ്യാ​ഭ​വ​നി​ൽ സു​നി​ത​യു​ടെ വീ​ട് മ​ഴ​യി​ൽ ത​ക​ർ​ന്നു. വീ​ട്ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പു​റ​ത്തേ​യ്ക്ക് ഓ​ടി​യി​റ​ങ്ങി​യ​തി​നാ​ൽ ര​ക്ഷ​പ്പെ​ട്ടു.​ ന​ട​യ്ക്ക​ലി​ലെ കു​ടും​ബാ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര​ത്തി​ന്‍റെ മ​തി​ലും ത​ക​ർ​ന്നു. ക​യ​റും ക​ഴ​യും കൊ​ണ്ട് കെ​ട്ടി നി​ർ​ത്തി​യി​രി​ക്കു​ക​യാ​യി​രു​ന്ന മ​തി​ലാ​ണ് ഇ​ടി​ഞ്ഞു വീ​ണ​ത്. അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗ​വും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്.

ക​ല്ലു​വാ​തു​ക്ക​ൽ പൊ​തുച​ന്ത​യി​ൽ എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മ്മി​ച്ച മേ​ൽ​ക്കൂ​ര ചോ​ർ​ന്നൊ​ലി​ക്കു​ന്നു. മേ​ൽ​കൂ​ര​ക്ക് താ​ഴെ​യി​രു​ന്ന് ക​ച്ച​വ​ടം ചെ​യ്യാ​നോ വാ​ങ്ങാ​നോ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്.​ ഒ​രു കൊ​ല്ലം മു​മ്പാ​ണ് ല​ക്ഷ​ങ്ങ​ൾ ചി​ല​വ​ഴി​ച്ച് മാ​ർ​ക്ക​റ്റി​ലെ​ത്തു​ന്ന​വ​ർ​ക്ക് വെ​യി​ലും മ​ഴ​യും എ​ല്ക്കാ​തി​രി​ക്കാ​ൻ മേ​ൽ​ക്കൂ​ര നി​ർ​മ്മി​ച്ച​ത്.

പൂ​ത​ക്കു​ളം കൂ​നം​കു​ളം ഏ​ലാ​യി​ലെ വെ​ള്ളം ഇ​റ​ങ്ങി​യി​ട്ടി​ല്ല. നി​ര​വ​ധി വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​ണ്.​ ഈ വീ​ടു​ക​ളി​ലെ താ​മ​സ​ക്കാ​ർ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി. പൊ​ഴി​ക്ക​ര ഭാ​ഗ​ത്ത് വെ​ള്ളം ഇ​റ​ങ്ങി തു​ട​ങ്ങി​യി​ട്ടു​ണ്ട്. പു​ഞ്ചി​രി​ക്കു​ള​ത്തെ വെ​ള്ളം ഇ​റ​ങ്ങി​യി​ട്ടി​ല്ല. ക​ട​ൽ​ക്ഷോ​ഭ​മു​ണ്ടെ​ങ്കി​ലും ക​ട​ലാ​ക്ര​മ​ണം ഉ​ണ്ടാ​യി​ട്ടി​ല്ല.

മൈ​ല​ക്കാ​ട് കാ​ഞ്ഞി​രം​ക​ട​വ് ഭാ​ഗ​ത്ത് വെ​ള്ളം ക​യ​റി തു​ട​ങ്ങി. ​ഭീ​ക​ര​മാ​യ മ​ണ​ലൂ​റ്റ് മൂ​ലം ഇ​ത്തി​ക്ക​ര​യാ​റ് ഗ​തി മാ​റി ഒ​ഴു​കി​യ പ്ര​ദേ​ശ​മാ​ണ്. കാ​ഞ്ഞി​രം​ക​ട​വ് പ്ര​ദേ​ശം വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളി​ലെ താ​മ​സ​ക്കാ​ർ ബ​ന്ധു​വീ​ടു​ക​ളി​ലും ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​യ്ക്കും പോ​കു​മ്പോ​ൾ, അ​വ​ർ വ​ള​ർ​ത്തി​യി​രു​ന്ന ക​ന്നു​കാ​ലി​ക​ളു​ടെ​യും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ​യും കോ​ഴി, താ​റാ​വ് എ​ന്നി​വ​യു​ടെ അ​വ​സ്ഥ ദു​രി​ത​ത്തി​ലാ​യി​ട്ടു​ണ്ട്. ഉ​പ​ജീ​വ​ന മാ​ർ​ഗമാ​യാ​ണ് ഇ​വ​യെ വ​ള​ർ​ത്തു​ന്ന​ത്.​ കൃ​ഷി നാ​ശ​വും വ​ള​രെ വ​ലു​താ​ണ്.

മു​ഖ​ത്ത​ല പ​ഞ്ചാ​യ​ത്തി​ലെ താ​ഴം പ​ണ​യി​ലും മ​യ്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ന​ടു​വി​ല​ക്ക​ര​യി​ലും വെ​ള്ളം ക​യ​റി. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും 17 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ച്ചു.​ ബ​ന്ധു​വീ​ടു​ക​ളി​ലേ​യ്ക്ക​ണ് ഇ​വ​രെ മാ​റ്റി​യ​ത്.​ മു​ഖ​ത്ത​ല സ്കൂ​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് ആ​രം​ഭി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ തു​ട​ങ്ങി.