പുനലൂര്‍-ചെങ്കോട്ട റയില്‍ പാതയിലെ ഗതാഗതം നിരോധിച്ചു
Sunday, October 17, 2021 11:14 PM IST
തെന്മല: പുനലൂര്‍ ചെങ്കോട്ട റയില്‍ പാതയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം ഇനിയൊ രറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു. കനത്ത മഴപെയുന്ന സാഹചര്യത്തില്‍ പാളത്തിലേക്ക് മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍കണ്ടാണ് റയില്‍വേ യുടെ നടപടി. സുരക്ഷ പരിശോധനകള്‍ക്ക് ശേഷമാ കും ഇനി ഇതുവഴിയുള്ള റയില്‍ ഗതാഗതം പുനസ്ഥാപിക്കുക എന്ന് റയില്‍വേ അധികൃതര്‍ അറിയിച്ചു

മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി

കൊ​ട്ടി​യം:​ മൈ​ല​ക്കാ​ട് കാ​ഞ്ഞി​രം​ക​ട​വി​ൽ വെ​ള്ള​പൊ​ക്ക​ത്തി​ൽ എ​ത്തി​യ മ​ല​മ്പാ​മ്പി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി. നാ​ട്ടു​കാ​രാ​യ ബി​ജു​ഖാ​ൻ, സി​ദ്ദീ​ക്ക്, അ​ജി കാ​ടി​യാ​തി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പാ​മ്പി​നെ വ​ല​യി​ൽ ആ​ക്കി​യ​ത്. അ​ഞ്ച​ൽ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ അ​റി​യ​ിച്ച​ത​നു​സ​രി​ച്ചു റേ​ഞ്ച് ഓ​ഫീ​സ​ർ സ​ജു, എ​സ്എ​ഫ്ഒ ​രാ​ജേ​ഷ്, ബി ​ഇ ഒ ​ദി​ലീ​പ്, ആ​ർ ആ​ർ ടി ​അ​സി​സ്റ്റ​ന്‍റ് മ​നോ​ജ്‌ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി ഏ​റ്റെ​ടു​ത്തു. അ​ടു​ത്തു​ള്ള ഫാ​മി​ൽ താ​റാ​വി​നെ പി​ടി​കൂ​ടി​യ​പ്പോ​ഴാ​ണ് മ​ല​മ്പാ​മ്പ് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്.