കെഎംവൈഎ​ഫ് വാ​ർ​ഷി​ക​വും ​ന​ബി​ദി​നാ​ഘോ​ഷ​വും
Sunday, October 17, 2021 11:14 PM IST
കു​ണ്ട​റ: കേ​ര​ള​ മു​സ്ലിം യു​വ​ജ​ന​ഫെ​ഡ​റേ​ഷ​ൻ കു​ണ്ട​റ യൂ​ണി​റ്റ് സാ​ധു​ജ​ന സം​ര​ക്ഷ​ണ​സ​മി​തി യു​ടെ മു​പ്പ​ത്തി​ഏ​ഴാം വാ​ർ​ഷി​ക​വും പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ്‌ ന​ബി​യു​ടെ ആ​യി​ര​ത്തി നാ​ന്നൂ​റ്റി​തൊ​ണ്ണൂ​റ്റാ​റാ​മ​ത് ജ​ന്മ​ദി​ന​ആ​ഘോ​ഷ​വും ​ഇ​ളം​പ​ള്ളൂ​ർ ഏ​ഴാം കു​റ്റി ഫാ​ത്തി​മ ജു​മു​അ മ​സ്ജി​ദ് അ​ങ്ക​ണ​ത്തി​ൽ ഹാ​ജി സു​ലൈ​മാ​ൻ​മു​സ്‌​ലി​യാ​ർ ന​ഗ​റി​ൽ ഇന്ന് ന​ട​ക്കും.​
പ​രി​പാ​ടിയു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ഭ്യാ​സ​മെ​റി​റ്റ് അ​വാ​ർ​ഡ്, ചി​കി​ത്സ ധ​ന​സ​ഹാ​യം, വി​വാ​ഹ​ധ​ന​സ​ഹാ​യം എ​ന്നി​വ ന​ൽ​കും. വി​ദ്യാ​ഭ്യാ​സ​പ്രോ​ത്സാ​ഹ​ന​വും മ​നു​ഷ്യ​കാ​രു​ണ്യ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. വൈ​കു​ന്നേ​രം നാ​ലി​നു ന​ട​ക്കു​ന്ന മൗ​ലി​ദ് സ​ദ​സി​ന് എം. ​എം. അ​ലി​യാ​ർ മൗ​ല​വി നേ​തൃ​ത്വം ന​ൽ​കും.
രാത്രി ഏ​ഴി​ന് സാക്കി​ർ ഹു​സൈ​ൻ ദാ​രി​മി​യു​ടെ അ​ധ്യ​ക്ഷ​യി​ൽ ചേ​രു​ന്ന മ​ജി​ലി​സു​ൽ ഹു​ദാ​യി​ൽ പാ​ങ്ങോ​ട് ഖ​മ​റു​ദീ​ൻ മൗ​ല​വി, മു​നീ​ർ മി​സ്ബാ​ഹി, കു​ണ്ടു​മ​ൻ ഹു​സൈ​ൻ മ​ന്നാ​നി, എ. ​അ​ബ്‌​ദു​ൾ​റ​ഹിം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.