നദിയും റോ​ഡു​ക​ളും തി​രി​ച്ച​റി​യാ​നാ​കാ​തെ മ​ൺ​ട്രോതു​രു​ത്ത് പ്രദേശം
Monday, October 18, 2021 10:43 PM IST
കു​ണ്ട​റ: ആ​റും റോ​ഡു​ക​ളും തി​രി​ച്ച​റി​യാ​നാ​കാ​തെ വി​ഷ​മ​ത്തി​ലാ​ണ് മ​ൺ​റോ​ത്തു​രു​ത്ത് നി​വാ​സി​ക​ളും മ​റ്റി​ട​ങ്ങ​ളി​ൽ നി​ന്നും ഇ​വി​ടെ​യെ​ത്തു​ന്ന യാ​ത്ര​ക്കാ​രും. മ​ൺ​ട്രോതു​രു​ത്തി​ലെ സ്ഥി​തി നി​മി​ഷ​ങ്ങ​ൾ​ക്കി ടെ ​രൂ​ക്ഷ​മാ​വു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം പൊ​തു​വേ മ​ഴ കു​റ​ഞ്ഞ അ​ന്ത​രീ​ക്ഷ മായി​രു​ന്നെ​ങ്കി​ലും ക​ല്ല​ട​യാ​റ് നിറഞ്ഞൊഴു കുക​യാ​യി​രു​ന്നു.

തെ​ന്മ​ല ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി​യ​തി​നാ ലു ​ണ്ടാ​യ ശ​ക്ത​മാ​യ ജ​ല​പ്ര​വാ​ഹം ക​ല്ല​ട​യാ​റ് റോ​ഡു​ക​ളെ കീ​ഴ്പ്പെ​ടു​ത്തു​ന്നതി​നു ഇ​ട​വ​രു​ത്തി. റോ​ഡി​ലൂ​ടെ വാ​ഹ​ന യോ​ട്ടം നി​ല​ച്ചു. റോ​ഡ് ഏ​ത് പു​ഴയേ​തെന്ന ​സം​ശ​യ​ത്തി​ൽ കാ​ൽ​ന​ട​ക്കാ​രും പൊ​തു​വ​ഴി​ക​ൾ ഉ​പേ​ക്ഷി​ച്ചു തു​ട​ങ്ങി. കു​റു​ക്കു​വ​ഴി​ക​ൾ കു​ഴ​പ്പം ഉ​ണ്ടാ​ക്കു മെ​ങ്കി​ലും മ​റ്റു മാ​ർ​ഗ മില്ലാ​ത്ത​തി​നാ​ൽ അ​പ​ക​ട മാ​ർ​ഗ​ത്തി​ലൂ​ടെ​യാ​ണ് സ​ഞ്ചാ​രം.

ക​രൂ​ത്ത​റ ക്ക ​ട വ് - ​റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ്, തൂ ​മ്പും മു​ഖം -ഇ​ടി​യക്കട​വ് റോ​ഡ്, ക​രൂ​ത്തറക്കട​വ്ക ല്ലു​വി​ളറോ​ഡ്, ക​ണ്ണ​ങ്കാ​ട്ട് -കൊ​ന്നയി​ൽ ക​ട​വ് റോ​ഡ് എ​ന്നി​വ വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. തു​മ്പും മു​ഖം ജം​ഗ്ഷ​നി​ൽ ചെ​മ്പു​ക​ണ്ട​ത്തി​ൽ സു​ലേ​ഖ​യു​ടെ മൂ​ന്നു​മു​റി ക​ട​യി​ൽ വെ​ള്ളം ക​യ​റി. വീ​ടു​ക​ളി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങാ​ൻ ആ​വാ​ത്ത​തി​നാ​ൽ ജ​ന​ജീ​വി​തം സ്തം​ഭ​ന​ത്തി​ലാണ്.