അ​ഞ്ച​ല്‍-ആ​യൂ​ര്‍ പാ​ത​യി​ലെ ഗതാ​ഗ​തം മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ല്‍ പു​ന​ഃസ്ഥാ​പി​ക്കു​ം
Monday, October 18, 2021 10:43 PM IST
അ​ഞ്ച​ല്‍ : ക​ന​ത്ത മ​ഴ​യി​ല്‍ റോ​ഡ്‌ ഇ​ടി​ഞ്ഞ് താ​ഴ്ന്ന​തി​നെ തു​ട​ര്‍​ന്ന് ഗ​താ​ഗ​തം നി​രോ​ധി​ച്ച അ​ഞ്ച​ല്‍ ആ​യൂ​ര്‍ പാ​ത​യി​ല്‍ മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ല്‍ വാ​ഹ​ന ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കു​മെ​ന്ന് എം​എ​ല്‍​എ പി.​എ​സ് സു​പാ​ല്‍ വ്യ​ക്ത​മാ​ക്കി.

റോ​ഡും ക​ലി​ങ്ങും ഇ​ടി​ഞ്ഞ പെ​രി​ങ്ങ​ള്ളൂ​ര്‍ ഭാ​ഗ​ത്തെ പാ​ത​യു​ടെ ഒ​രു വ​ശം അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ ന​ട​ത്തി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കും. ബ​സു​ക​ള്‍ അ​ട​ക്കം പോ​കും വി​ധം ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. എ​ന്നാ​ല്‍ വ​ലി​യ ഭാ​ര​വു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ വ​ഴി​തി​രി​ച്ചു വി​ടും.

കി​ഫ്ബി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പാ​ത​യി​ല്‍ ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കും. ഇ​പ്പോ​ഴു​ള്ള ബു​ദ്ധി​മു​ട്ടി​ല്‍ ജ​ന​ങ്ങ​ള്‍ സ​ഹ​ക​രി​ക്ക​ണം എ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു. ക​ന​ത്ത മ​ഴ​യി​ല്‍ ത​ക​ര്‍​ന്ന പാ​ത​ക​ള്‍ അ​ട​ക്കം സ​ന്ദ​ര്‍​ശി​ച്ച ശേ​ഷ​മാ​ണ് എം​എ​ല്‍​എ ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.