മ​ഴ: ജാ​ഗ്ര​ത തു​ട​ര​ണമെന്ന് ജി​ല്ലാ ക​ള​ക്ട​ർ
Monday, October 18, 2021 10:43 PM IST
കൊല്ലം: ജി​ല്ല​യി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ലും മ​ഴ​യ്ക്ക് സാ​ധ്യ​ത നി​ല​നി​ൽ​ക്കെ ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​ഫ്സാ​ന പ​ർ​വീ​ൺ. മ​ഴ​ക്കെ​ടു​തി - കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ൺ​ലൈ​ൻ ആ​യി ചേ​ർ​ന്ന അ​വ​ലോ​ക​ന​യോ​ഗ​ത്തി​ലാ​ണ് നി​ർ​ദേ​ശം. വെ​ള്ള​ക്കെ​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്ക​ണ​മെ​ന്നും ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​ജ​ന്യ രോ​ഗ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും നി​ർ​ദ്ദേ​ശം ന​ൽ​കി.
ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലെ സ്ഥി​തി​ഗ​തി​ക​ളും വി​ല​യി​രു​ത്തി. ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ്, മ​ഴ​യു​ടെ ല​ഭ്യ​ത​യ്ക്ക​നു​സ​രി​ച്ച് സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ എ​ന്നി​വ ആ​വ​ശ്യാ​നു​സ​ര​ണം സ്വീ​ക​രി​ക്ക​ണം.
കോ​വി​ഡ് വ്യാ​പ​ന​തോ​ത് കു​റ​ഞ്ഞു​വ​രി​ക​യാ​ണ്. ക്വാ​റ​ന്‍റൈനി​ൻ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്ന​തി​ലൂ​ടെ രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കാ​ൻ സാ​ധി​ക്കും. സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​യി തു​ട​ര​ണം.
സ്കൂ​ളു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ൾ മാ​റ്റി.​ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ത​ദ്ദേ​ശ​സ്ഥാ​പ​ന​ളി​ലെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു വ​രു​ത്ത​ണം.
അ​ധ്യാ​പ​ക​ർ, അ​ന​ധ്യാ​പ​ക​ർ എ​ന്നി​വ​രു​ടെ വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി​ക​ളും സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന​യും അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണെന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.
മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ്, സ​ബ്ക​ള​ക്ട​ർ ചേ​ത​ൻ കു​മാ​ർ മീ​ണ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ടി. ​നാ​രാ​യ​ണ​ൻ, റൂ​റ​ൽ എ​സ്പി. ​കെ. ബി. ​ര​വി, ഡി ​എം ഒ ​ഡോ.​ആ​ർ. ശ്രീ​ല​ത, ജി​ല്ലാ സ​ർ​വൈ​ല​ൻ​സ് ഓ​ഫീ​സ​ർ ഡോ. ​ആ​ർ.​സ​ന്ധ്യ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​ർ, ത​ഹ​സീ​ൽ​ദാ​ർ​മാ​ർ, വ​കു​പ്പ് ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.