ക​ല്ലു​വാ​തു​ക്ക​ൽ ​മ​ദ്യ​ദു​ര​ന്ത​ം: 21-ാം വാ​ർ​ഷി​കം നാ​ളെ
Monday, October 18, 2021 10:44 PM IST
പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

ചാ​ത്ത​ന്നൂ​ർ: ക​ല്ലു​വാ​തു​ക്ക​ൽ എ​ന്ന കാ​ർ​ഷി​ക ന​ന്മ​ക​ൾ നി​റ​ഞ്ഞ ഗ്രാ​മ​ത്തെ കു​പ്ര​സി​ദ്ധി​യി​ലേ​ക്ക് ഉ​യ​ർ​ത്തി​യ മ​ദ്യ​ദു​ര​ന്ത​ത്തി​ന് നാ​ളെ 21 വ​ർ​ഷം തി​ക​യു​ന്നു. ക​ല്ലു​വാ​തു​ക്ക​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള 42 പേ​രാ​ണ് മ​ദ്യ ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ വെ​ടി​ഞ്ഞ​ത്.
200 ഓ​ളം പേ​രു​ടെ കാ​ഴ്ച​ശ​ക്തി ന​ഷ്ട​പ്പെ​ട്ടു.​ മ​രി​ച്ച​വ​രി​ൽ അ​ധ്യാ​പ​ക​ർ മു​ത​ൽ എ​ല്ലാ ത​ല​ത്തി​ലു​മു​ള്ള​വ​രു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഭു​രി​പ​ക്ഷം പേ​രും കൂ​ലി​പ്പ​ണി​ക്കാ​രാ​യി​രു​ന്നു.
2000 ഒ​ക്ടോ​ബ​ർ 19- ന് ​രാ​ത്രി​യാ​ണ് മ​ദ്യ ദു​ര​ന്ത​ത്തി​ന് സൂ​ച​ന ന​ല്കി ര​ണ്ടു പേ​രു​ടെ മ​ര​ണം ഉ​ണ്ടാ​യ​ത്. വ്യാ​ജ​മ​ദ്യ വി​ല്പ​ന​ക്കാ​രി​യാ​യ ക​ല്ലു​വാ​തു​ക്ക​ൽ താ​ത്ത എ​ന്ന ഹ​യ​റു​ന്നി​സ​യു​ടെ വീ​ട്ടി​ലെ സ​ഹാ​യി​യാ​യി​രു​ന്ന കൗ​സ​ല്യ​യും ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യ ച​ന്ദ്ര​ൻ പി​ള്ള​യു​മാ​ണ് 19-ന് ​രാ​ത്രി മ​രി​ച്ച​ത്.
20-​ന് പു​ല​ർ​ച്ച​യോ​ടെ ഒ​മ്പ​ത് പേ​രു​ടെ മ​ര​ണം കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. പി​ന്നീ​ടു​ള്ള ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ മ​ര​ണ​സം​ഖ്യ ഏ​റി വ​ന്നു. ക​ല്ലു​വാ​തു​ക്ക​ൽ, പ​ര​വൂ​ർ, പൂ​ത​ക്കു​ളം, ഓ​യൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ല​ള്ള​വ​രാ​ണ് മ​രി​ച്ച​വ​ർ.​ഇ​തി​ന് പി​ന്നാ​ലെ തി​രു​വ​ന​ന്ത​പു​രം പ​ള്ളി​പ്പു​റ​ത്തും കൊ​ട്ടാ​ര​ക്ക​ര​യി​ലും വ്യാ​ജ​മ​ദ്യ​ദു​ര​ന്ത മു​ണ്ടാ​യി നി​ര​വ​ധി പേ​ർ മ​രി​ച്ചു.
ചി​റ​യി​ൻ​കീ​ഴ് സ്വ​ദേ​ശി​യാ​യ മ​ണി​ച്ചനാ​ണ് മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സ്പി​രി​റ്റ് വി​ത​ര​ണം ചെ​യ്ത​തെ​ന്നും സ്പി​രി​റ്റി​ൽ മീ​തൈ​ൽ ആ​ൾ​ക്ക​ഹോ​ളി​ന്‍റെ സാ​ന്നി​ധ്യ​മാ​ണ് മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നും പി​ന്നീ​ട് പോ​ലീ​സ് ക​ണ്ടെ​ത്തി. പ​ര​വൂ​രി​ലും പി​ന്നീ​ട് ചാ​ത്ത​ന്നൂ​രി​ലും ഹോ​ട്ട​ൽ നട​ത്തി​യി​രു​ന്ന ഹ​യ​റു​ന്നി​സ​യും ഭ​ർ​ത്താ​വ് രാ​ജ​നും പി​ന്നീ​ട് ക​ല്ലു​വാ​തു​ക്ക​ൽ എ​ത്തു​ക​യും വ്യാ​ജ​മ​ദ്യ ക​ച്ച​വ​ട​ത്തി​ൽ സ​ജീ​വ​മാ​വു​ക​യു​മാ​യി​രു​ന്നു.​
ഇ​തി​ലൂ​ടെ ല​ഭി​ച്ച സ​മ്പ​ത്ത് കൊ​ണ്ട് കോ​ട്ടമ​തി​ൽ പോ​ലെ​യു​ള്ള മ​തി​ലു​ക​ളോ​ട് കൂ​ടി​യ വീ​ട് നി​ർ​മി​ക്കു​ക​യും വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങി​സ​മാ​ന്ത​ര സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ഹ​യ​റു​ന്നി​സ ക​ല്ലു​വാ​തു​ക്ക​ൽ താ​ത്ത എ​ന്ന സ​ർ​വശ​ക്ത​യാ​യി ഉ​യ​ർ​ന്നു.
മ​ദ്യ ദു​ര​ന്തം ഉ​ണ്ടാ​യ​തോ​ടെ ഇ​വ​ർ ഒ​ളി​വി​ൽ പോ​വു​ക​യും ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷം അ​റ​സ്റ്റി​ലാ​വു​ക​യു​മാ​യി​രു​ന്നു. ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ ല​ഭി​ച്ച ഒ​ന്നാം പ്ര​തി​യാ​യ താ​ത്ത ജ​യി​ൽ മോ​ചി​ത​യാ​കാ​തെ ജ​യി​ലി​ൽ ത​ന്നെ മ​രി​ക്കു​ക​യാ​യി​രു​ന്നു.​ ര​ണ്ടാം പ്ര​തി​യാ​യ ഭ​ർ​ത്താ​വ് രാ​ജ​ന്‍റെ കാ​ഴ്ച​ശ​ക്തി ന​ഷ്ട​പ്പെ​ടു​ക​യും ജ​യി​ൽ മോ​ചി​ത​നാ​യ​തി​ന് പി​ന്നാ​ലെ മ​രി​യ്ക്കു​ക​യും ചെ​യ്തു.
സ്പി​രി​റ്റ് വി​ത​ര​ണം ചെ​യ്ത ചി​റ​യി​ൻ​കീ​ഴ് സ്വ​ദേ​ശി മ​ണി​ച്ച​ൻ ഇ​പ്പോ​ഴും തു​റ​ന്ന ജ​യി​ലി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​ണ്. കേ​സി​ലെ പ്ര​തി​ക​ളും മ​ണി​ച്ച​ന്‍റെ സ​ഹോ​ദ​ര​ന്മാ​രു​മാ​യ ര​ണ്ടു പേ​രെ സു​പ്രിം കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് ജ​യി​ൽ മോ​ചി​ത​രാ​ക്കി​യ​ത് ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ്.
കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച ​മ​ദ്യ​ദു​ര​ന്ത​ത്തി​ലെ പ്ര​തി​ക​ളാ​യി സ്പി​രി​റ്റ് എ​ത്തി​ച്ച​വ​രും വി​ത​ര​ണം ചെ​യ്ത​വ​രും അ​റ​സ്റ്റി​ലാ​വു​ക​യും കോ​ട​തി ശി​ക്ഷ വി​ധി​ച്ച് ജ​യി​ലി​ലാ​വു​ക​യും ചെ​യ്തു. ഇ​പ്പോ​ഴും തെ​ളി​യാ​ത്ത ഒ​രു ചി​ത്ര​വും അ​ജ്ഞാ​ത​രാ​യ പ്ര​തി​ക​ളും പു​ക​മ​റ​യി​ലു​ണ്ട്.​മ​ണി​ച്ച​ന് വേ​ണ്ടി ടാ​ങ്ക​ർ ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്ന സ്പി​രി​റ്റി​ൽ മീ​തൈ​ൽ ആ​ൾ​ക്ക​ഹോ​ൾ ക​ല​ർ​ത്തി​യ​വ​ർ.
വി​ര​മി​ച്ച ഡി​ജി​പി​ ടി.​പി.​സെ​ൻ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണ​മെ​ങ്കി​ലും വി​ഷം ക​ല​ക്കി​യ​വ​രി​ലേ​ക്ക് അ​ന്വേ​ഷ​ണം നീ​ണ്ടു പോ​യി​ല്ല.
വ്യാ​ജ​മ​ദ്യ​ലോ​ബി​ക​ളു​ടെ പ​ക​യി​ലും പ്ര​തി​കാ​ര​ത്തി​ലും ന​ഷ്ട​പ്പെ​ട്ട​ത് സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വ​നു​ക​ൾ. അ​തി​ന്‍റെ തീ​രാ ദു​രി​ത​വു​മാ​യി ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ.​ അ​വ​ർ ക​ണ്ണീ​രും ഓ​ർ​മപ്പൂ​ക്ക​ളു​മാ​യി പ്രി​യ​പ്പെ​ട്ട​വ​രു​ടെ ആ​ത്മാ​ക്ക​ൾ​ക്ക് വേ​ണ്ടി പ്രാ​ർ​ഥി​ക്കും.