കാ​ണാ​താ​യ നാ​ടോ​ടി ബാ​ല​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടു കി​ട്ടി
Tuesday, October 19, 2021 1:54 AM IST
കൊ​ട്ടാ​ര​ക്ക​ര: നെ​ല്ലി​ക്കു​ന്ന​ത്ത് അ​മ്മ​യോ​ടൊ​പ്പം ക​ട​ത്തി​ണ്ണ​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന നാ​ടോ​ടി ബാ​ല​നെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടു കി​ട്ടി. മൈ​സൂ​ർ സ്വ​ദേ​ശി​ക​ളാ​യ വി​ജ​യ​ൻ-​ചി​ങ്കു ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ രാ​ഹു​ൽ(​മൂ​ന്ന്) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് രാ​ഹു​ലി​നെ കാ​ണാ​താ​യ​ത്. നെ​ല്ലി​ക്കു​ന്ന​ത്ത് എ​ത്തി​യ നാ​ടോ​ടി സം​ഘം മൂ​ന്ന് ക​ട​ത്തി​ണ്ണ​ക​ളി​ലാ​യി ക​ഴി​യു​ക​യാ​യി​രു​ന്നു. രാ​ത്രി​യി​ൽ ഇ​വ​ർ ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യി. ഇ​തി​ന് ശേ​ഷ​മാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. രാ​ഹു​ൽ തോ​ടി​ന് സ​മീ​പ​ത്തേ​ക്ക് ന​ട​ക്കു​ന്ന​തി​ന്‍റെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് രാ​ത്രി​യും പ​ക​ലു​മാ​യി ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും കൊ​ല്ല​ത്തു​നി​ന്നു​ള്ള സ്കൂ​ബാ ടീ​മും നാ​ട്ടു​കാ​രും വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തി. ഫ​ല​മി​ല്ലാ​തെ വ​ന്ന​തോ​ടെ തെ​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ച​താ​ണ്. ഇ​തി​നി​ട​യി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഓ​ട​നാ​വ​ട്ടം ക​ട്ട​യി​ൽ ഭാ​ഗ​ത്താ​യി തോ​ട്ടി​ന്‍റെ ക​ര​യി​ൽ നാ​ട്ടു​കാ​ർ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു. നി​ർ​ത്താ​തെ പെ​യ്ത മ​ഴ​യി​ൽ നെ​ല്ലി​ക്കു​ന്നം തോ​ട്ടി​ൽ കു​ത്തൊ​ഴു​ക്കാ​യി​രു​ന്നു. ഇ​തി​ലേ​ക്ക് കാ​ൽ​വ​ഴു​തി വീ​ണ​താ​കു​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പ​തി​ന​ഞ്ച് വ​ർ​ഷം മു​ൻ​പും ഇ​വി​ടെ നാ​ടോ​ടി ബാ​ല​ൻ തോ​ട്ടി​ൽ വീ​ണ് മ​രി​ച്ചി​രു​ന്നു.