സ​മ​ര​ത്തി​ന് പി​ന്തു​ണ ന​ൽ​കു​മെ​ന്ന്: എം​പി
Tuesday, October 19, 2021 11:35 PM IST
ഓ​യൂ​ർ: മു​ള​യി​റ​ചാ​ലി​ൽ കോ​ഴി മാ​ലി​ന്യ പ്ലാ​ന്‍റി​നെ​തി​രെ കോ​ൺഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​രു​ന്ന ജ​ന​കീ​യ പ്ര​ക്ഷോ​പ​ത്തെ സ​ർ​വ്വ​ശ​ക്തി​യോ​ടെ പി​ന്തു​ണ​ക്കു​മെ​ന്നു എൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ ​എം​പി. ​ഇ​രു​പ​ത്തി ഒ​ൻ​പ​താം ദി​വ​സ​ത്തെ സ​ത്യാ​ഗ്ര​ഹ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​
ജ​ന​ഹി​ത​വും പ​രി​സ്ഥി​തി​യും ക​ണ​ക്കി​ലെ​ടു​ക്കാ​തെ പ്ലാ​ന്‍റ് നി​ർ​മാ​ണ​വു​മാ​യി മു​മ്പോ​ട്ട് പോ​കാ​നാ​ണ് സ​ർ​ക്കാ​രും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ത​യ്യാ​റാ​കു​ന്ന​തെ​ങ്കി​ൽ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ന്ന​ത് വ​രെ ജ​ന​കീ​യ സ​മ​ര​ത്തിന്‍റെ ഒ​പ്പം താ​നു​മു​ണ്ടാ​കു​മെ​ന്നു അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു.
29-ാ0 ദി​വ​സ​ത്തെ സ​മ​ര​സേ​നാ​നി, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് ഷി​ജു​കു​മാ​റി​നെ പ്രേ​മ​ച​ന്ദ്ര​ൻ ഷാ​ൾ അ​ണി​യി​ച്ചു.