പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ത്തി​ലെ അ​പാ​ക​ത​ക​ൾ​ക്ക് സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം: മാ​ത്യു ജോ​ർ​ജ്
Tuesday, October 19, 2021 11:35 PM IST
തേ​വ​ല​ക്ക​ര: പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ച് ല​ക്ഷ​ക്ക​ണ​ക്കി​ന് വ​രു​ന്ന വി​ദ്യാ​ർ​ഥി ക​ളു​ടെ ഭാ​വി സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​ന് വേ​ണ്ട സ​ത്വ​ര​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (ജോ​സ​ഫ്) സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ മാ​ത്യു ജോ​ർ​ജ് സം​സ്ഥാ​ന​സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

കോ​വി​ഡ് കാ​ല​ത്തെ ഡി​ജി​റ്റ​ൽ വി​ദ്യാ​ഭ്യാ​സം പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട​വ​രും സാ​ധാ​ര​ണ​ക്കാ​രു​മാ​യ കു​ട്ടി​ക​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ട്ടി​ല്ല. അ​തു​പോ​ലെ സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ത​ന്നെ അ​ന്പേ പ​രാ​ജ​യ​മാ​ണ്. കു​ട്ടി​ക​ളു​ടെ ഭാ​വി​യാ​ണ് സ​ർ​ക്കാ​ർ അ​മ്മാ​ന​മാ​ടു​ന്ന​ത്. ഇ​തി​ന് പ​രി​ഹാ​രം കാ​ണേ​ണ്ടത് ​ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള സ​ർ​ക്കാ​രി​ന്‍റെ ക​ട​മ​യാ​ണെന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

തേ​വ​ല​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​ന ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച റാ​ങ്ക് ജേ​താ​ക്ക​ളു​ടെ​യും ഗു​രു​ശ്രേ​ഷ്ഠ​പു​ര​സ്കാ​ര​ജേ​താ​ക്ക​ളാ​യ അ​ധ്യാ​പ​ക​രു​ടെ​യും ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും മ​ണ്ഡ​ലം സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​ർ ഫ്രാ​ൻ​സി​സ് സേ​വ്യ​ർ അ​ധ്യക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രി​ന​ല്ലൂ​ർ ജോ​സ്, ബി​ജു മൈ​നാ​ഗ​പ്പ​ള്ളി, കെ.​വി.​എ​ബ്ര​ഹാം, കു​രീ​പ്പു​ഴ ഷാ​ന​വാ​സ്, അ​നി​ൽ തോ​പ്പി​ൽ, ഇ​സ്മാ​യി​ൽ കു​ഞ്ഞ്, സ​ത്യ​ൻ റൈ​മ​ണ്ട്, കു​രീ​പ്പു​ഴ ഏ​ലി​യാ​സ് ആ​ന്‍റ​ണി, ആ​ന്‍റ​ണി പാ​ല​വി​ള​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ൻഐറ്റി ജ​ല​ന്ധ​റി​ൽ നി​ന്നും ബ​യോ മെ​ഡി​ക്ക​ൽ സി​ഗ്ന​ൽ പ്രോ​സ​സിം​ഗി​ൽ പിഎ​ച്ച്ഡി ബി​രു​ദം നേ​ടി​യ ഡോ. ​ഹെ​ല​ൻ മേ​രി തോ​ട്ടു​വാ​ൽ, ബെ​ൻ​സി ജോ​ണ്‍​സ​ണ്‍, സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് ടൈ​റ്റ​സ് ക​ട​ന്പ​നാ​ട്, എ​സ്എ​സ്എ​ൽ​സി, പ്ലസ് ടു പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​രെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. വി​വി​ധ പാ​ർ​ട്ടി​ക​ളി​ൽ നി​ന്നും 50 പ്ര​തി​നി​ധി​ക​ൾ സ​ജി കാ​ഞ്ഞി​ര​വി​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ അം​ഗ​ത്വം സ്വീ​ക​രി​ച്ചു.