പെ​രു​മ​ണ്‍-മ​ണ്‍​ട്രോ​ത്തു​രു​ത്ത് പാ​ലം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കും: മ​ന്ത്രി
Wednesday, October 20, 2021 10:37 PM IST
കൊല്ലം: സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ച് പെ​രു​മ​ണ്‍ - മ​ണ്‍​റോ​തു​രു​ത്ത് പാ​ലം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത്-​ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി പി. ​എ. മു​ഹ​മ്മ​ദ് റി​യാ​സ്. പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ വി​ല​യി​രു​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യെ ബ​ന്ധി​പ്പി​ച്ച് പ്ര​ഖ്യാ​പി​ച്ച ബ​യോ​ഡൈ​വേ​ഴ്‌​സി​റ്റി സ​ര്‍​ക്യൂ​ട്ടി​ല്‍ ഉ​ള്‍​പ്പെ​ട്ട പ്ര​ദേ​ശ​മെ​ന്ന നി​ല​യ്ക്ക് അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ ന​ട​ക്കു​ന്ന​ത്. പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​ന്‍റെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​നും അ​തി​വേ​ഗം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കു​ന്ന​തി​നു​മാ​യി പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ക്കുമെന്നും മ​ന്ത്രി പ​റ​ഞ്ഞു.

നി​ല​വി​ല്‍ പാ​ല​ത്തന്‍റെ പൈ​ലിം​ഗ് പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. 417 മീ​റ്റ​റാ​ണ് നീ​ളം. 500 മീ​റ്റ​ര്‍ വീ​തം നീ​ള​മു​ള്ള അ​പ്രോ​ച്ച് റോ​ഡു​ക​ളാ​ണ് ഇ​രു​വ​ശ​ങ്ങ​ളി​ലും. ഏ​ഴ​ര മീ​റ്റ​ര്‍ വീ​തി​യു​ള്ള ക്യാ​രേ​ജും ഒ​ന്ന​ര മീ​റ്റ​ര്‍ വീ​തി​യി​ല്‍ ഫു​ട്പാ​ത്തു​മാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ര്‍​മി​ക്കു​ന്ന​ത്. 42.5 കോ​ടി​യാ​ണ് അ​ട​ങ്ക​ല്‍ തു​ക.

എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻജി​നീ​യ​ര്‍ ശ്രീ​കു​മാ​ര്‍, അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍ ദീ​പ, കെആ​ര്‍​എ​ഫ്ബി ഉ​ദ്യോ​ഗ​സ്ഥ​ര്‍, ബ്ലോ​ക്ക്- ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.