കേ​ര​ളാ കോ​ൺ​ഗ്ര​സ്‌ (എം) ​ജി​ല്ല നേ​തൃ​ക്യാ​മ്പ് കൊ​ട്ടാ​ര​ക്ക​ര​യി​ൽ
Wednesday, October 20, 2021 10:37 PM IST
കൊല്ലം: കേ​ര​ളാ കോ​ൺ​ഗ്ര​സ് (എം) ​ജി​ല്ല നേ​തൃ ക്യാ​മ്പ് കൊ​ട്ടാ​ര​ക്ക​ര​യി​ൽ. നാളെ ​രാ​വി​ലെ പത്തി ന് പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ ​മാ​ണി ഉ​ത്ഘാ​ട​നം ചെ​യ്യും.​
ജി​ല്ല പ്ര​സി​ഡ​ന്‍റ് വ​ഴു​താ​ന​ത്ത് ബാ​ല​ച​ന്ദ്ര​ൻ അധ്യ​ക്ഷ​ത വഹിക്കും. തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ചെ​റി​യാ​ൻ പോ​ള​ച്ചി​റ​ക്ക​ൽ, ബെ​ന്നി ക​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ത്ഘാ​ട​നം ചെ​യ്യും. ഗ​വ​. ചീ​ഫ് വി​പ് ഡോ. ​എ​ൻ ജ​യ​രാ​ജ്‌ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും, എം എ​ൽഎ​മാ​രാ​യ ജോ​ബ് മൈ​ക്കി​ൾ, സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ, പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്രസംഗിക്കും.
ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ൾ രാ​വി​ലെ 9.30ന് ​ത​ന്നെ ര​ജി​സ്റ്റ​ർ ചെ​യ്ത് ക്യാ​മ്പി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി ജോ​ൺ കു​റ്റി​യി​ൽ അ​റി​യി​ച്ചു.