മു​ല​പ്പാ​ൽ കു​ടി​ക്കു​മ്പോ​ൾ കു​ഞ്ഞ് ശ്വാ​സ​ത​ട​സ​മു​ണ്ടാ​യി മ​രി​ച്ചു
Wednesday, October 20, 2021 11:03 PM IST
പ​ര​വൂ​ര്‍: അ​മ്മ​യു​ടെ മു​ല​പ്പാ​ല്‍ കു​ടി​ക്കു​ന്ന​തി​നി​ടെ നാ​ല് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് ശ്വാ​സ​ത​ട​സം ഉ​ണ്ടാ​യി മ​രി​ച്ചു. കോ​ട്ട​പ്പു​റം കോ​ട്ട​മൂ​ല കൃ​ഷ്ണാ​ല​യ​ത്തി​ൽ ഹ​രീ​ഷ് കൃ​ഷ്ണ​ന്‍റെ​യും ല​ക്ഷ്മി​യു​ടെ​യും മ​ക​ളാ​യ അ​മേ​യ ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ആ​റി​ന് കു​ഞ്ഞി​നു പാ​ല്‍ കൊ​ടു​ക്കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ഉ​ട​ന്‍ ത​ന്നെ പ​ര​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ആ​ര​വ്, അ​ഭി​ന​വ് എ​ന്നി​വ​ര്‍ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. സം​ഭ​വ​ത്തി​ൽ പ​ര​വൂ​ർ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്തു.