അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ന്‍ വി​പു​ല സ​ന്നാ​ഹം: ജി​ല്ലാ ക​ള​ക്ട​ര്‍
Wednesday, October 20, 2021 11:43 PM IST
കൊല്ലം: അ​തി​തീ​വ്ര മ​ഴ മു​ന്ന​റി​യി​പ്പിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി അ​തി​വി​പു​ല സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ് അ​തോ​റി​റ്റി ചെ​യ​ര്‍​പേ​ഴ​സ്ണ്‍ കൂ​ടി​യാ​യ ജി​ല്ലാ കള​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണ്‍ അ​റി​യി​ച്ചു. ആ​വ​ശ്യാ​നു​സ​ര​ണം കൂ​ടു​ത​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ക്കും. ആ​ര്‍ആ​ര്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍​ക്കാ​ണ് ചു​മ​ത​ല.
കോ​വി​ഡ് സാ​ഹ​ച​ര്യം കൂ​ടി മു​ന്നി​ല്‍​ക്ക​ണ്ടാ​ണ് ക്യാ​മ്പു​ക​ള്‍ സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യേ​ണ്ടു​ന്ന​വ​ര്‍​ക്കാ​യി ശു​ചി​മു​റി​യു​ടെ സാ​മീ​പ്യം ഉ​റ​പ്പാ​ക്കും. ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക ത​യ്യാ​റാ​ക്കി. അ​പ​ക​ട​സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള​ള​വ​രെ നി​ര്‍​ബ​ന്ധ​മാ​യും ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റും. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഏ​കോ​പ​നം നി​ര്‍​വ​ഹി​ക്കു​ക.
ക്യാ​മ്പ് പ​രി​പാ​ല​ന ക​മ്മി​റ്റി പു​രു​ഷ/​വ​നി​താ പ്ര​തി​നി​ധി​ക​ള്‍, വാ​ര്‍​ഡ് അം​ഗം, ഉ​ദ്യോ​ഗ​സ്ഥ​ന്‍ എ​ന്നി​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ക. സാ​മൂ​ഹി​ക അ​ടു​ക്ക​ള ക്യാ​മ്പ് അം​ഗ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യോ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ മു​ഖാ​ന്തി​ര​മോ സ​ജ്ജ​മാ​ക്കും. സ​പ്ലൈ ഓ​ഫീ​സ് മു​ഖേ​ന ക്യാ​മ്പി​ലേ​ക്ക് ആ​വ​ശ്യ​മു​ള്ള പാ​ച​ക വ​സ്തു​ക്ക​ളും പാ​ച​ക​വാ​ത​ക​വും ല​ഭ്യ​മാ​ക്കും. കു​ടി​വെ​ള്ളം/​വൈ​ദ്യു​തി എ​ന്നി​വ ത​സ്സ​ര​ഹി​ത​മാ​യി അ​ത​ത് വ​കു​പ്പു​ക​ള്‍ ന​ല്‍​കും. ശു​ചി​ത്വ മി​ഷ​ന്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മാ​ലി​ന്യം നീ​ക്കി ശു​ചി​ത്വം ഉ​റ​പ്പാ​ക്കും.
കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കും ആ​രോ​ഗ്യ നി​രീ​ക്ഷ​ണ​ത്തി​നു​മാ​യി അ​രോ​ഗ്യ വി​ദ​ഗ്ധ​രേ​യും നി​യോ​ഗി​ച്ചു. വാ​ഹ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത​യും ഉ​റ​പ്പാ​ക്കി. ക്യാ​മ്പ് അം​ഗ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ റി​ലീ​ഫ് പോ​ര്‍​ട്ട​ലി​ല്‍ ചേ​ര്‍​ക്കും. പ്ര​തി​ദി​ന യോ​ഗം ചേ​ര്‍​ന്ന് ക്യാ​മ്പി​ന്‍റെ കു​റ്റ​മ​റ്റ ന​ട​ത്തി​പ്പ് ഉ​റ​പ്പാ​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.