കാ​യി​ക വി​ക​സ​ന ശി​ല്പ​ശാ​ല നാളെ ചാ​ത്ത​ന്നൂ​രി​ൽ
Thursday, October 21, 2021 10:39 PM IST
ചാ​ത്ത​ന്നൂ​ർ: ചാ​ത്ത​ന്നൂ​രി​ന്‍റെ കാ​യി​ക വി​ക​സ​നം മു​ൻ​നി​ർ​ത്തി ചാ​ത്ത​ന്നൂ​ർ സി​റ്റി​സ​ൺ ഫോ​റം കാ​യി​ക വി​ദ​ഗ്ദ്ധ​രെ പ​ങ്കെ​ടു​പ്പി​ച്ച് കാ​യി​ക വി​ക​സ​ന ശി​ല്പ​ശാ​ല ന​ട​ത്തും. നാളെ ​രാ​വി​ലെ 10-ന് ​ചാ​ത്ത​ന്നൂ​ർ ഇ​സ്യാ​ൻ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ആ​ണ് ശി​ല്പ​ശാ​ല.
ഒ​ളി​മ്പ്യ​ൻ ജി. ​ആ​ർ. ശ്യാം​കു​മാ​ർ, കോ​ഴി​ക്കോ​ട് ഫി​സി​ക്ക​ൽ എ​ജ്യൂ​ക്കേ​ഷ​ൻ കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ലാ​യി​രു​ന്ന ഡോ. ആ​ർ.​ബി​നോ​യ്, ഏ​ഷ്യ​ൻ സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വ് സി.​സു​രേ​ന്ദ്ര​ൻ, ഓൾ ഇ​ൻ​ഡ്യാ വോ​ളി​ബാ​ൾ കോ​ച്ചാ​യി​രു​ന്ന ഹ​രി​ദാ​സ​ൻ തു​ട​ങ്ങി​യ കാ​യി​ക പ്ര​തി​ഭ​ക​ൾ ശി​ല്പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ക്കും.
സി​റ്റി​സ​ൺ ഫോ​റം പ്ര​സി​ഡ​ന്‍റ് ജി.​ദി​വാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ം. ശി​ല്പ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാന്‍റിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​കെ.​ശ്രീ​കു​മാ​ർ ഉ​ത്ഘാ​ട​നം ചെ​യ്യും. ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ്റി.​ദി​ജു ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​ർ ശി​ല്പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി മാ​മ്പ​ള്ളി ജി. ​ആ​ർ. ര​ഘു​നാ​ഥ​ൻ അ​റി​യി​ച്ചു.