റെ​യ്​ഡി​നെ​ത്തി​യ എ​ക്സൈ​സ് സം​ഘ​ത്തെ ആ​ക്ര​മി​ച്ച കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍
Thursday, October 21, 2021 10:39 PM IST
ക​ട​യ്ക്ക​ല്‍ : ചാ​രാ​യം വാ​റ്റി വി​ല്‍​പ്പ​ന ന​ട​ത്തു​ന്നു​വെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന​ക്കാ​യി എ​ത്തി​യ എ​ക്സൈ​സ് സം​ഘ​ത്തെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഒ​ളി​വി​ല്‍ പോ​യ പ്ര​തി അ​ഞ്ചു മാ​സ​ത്തി​നു ശേ​ഷം പി​ടി​യി​ല്‍.

ക​ട​യ്ക്ക​ൽ, ഇ​ട​ത്ത​റ, പാ​ലോ​ണം വ​ട​ക്കും​ക​ര വീ​ട്ടി​ൽ ക​ണ്ണ​ന്‍ എ​ന്ന് വി​ളി​ക്കു​ന്ന വി​ഷ്ണു​വി​നെ​യാ​ണ് ക​ട​യ്ക്ക​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ മേ​യ് മാ​സം 31 നാ​യി​രു​ന്നു സം​ഭ​വം. പ്ര​ദേ​ശം കേ​ന്ദ്രീ​ക​രി​ച്ചു വ്യാ​ജ വാ​റ്റും ചാ​രാ​യം വി​ല്‍​പ്പ​ന​യും ന​ട​ക്കു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ച​ട​മം​ഗ​ലം എ​ക്സൈ​സ് സം​ഘം പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തി​യ​ത്.

ഈ ​സ​മ​യം ഇ​പ്പോ​ള്‍ പി​ടി​യി​ലാ​യ വി​ഷ്ണു ഉ​ള്‍​പ്പെ​ടു​ന്ന അ​ഞ്ചം​ഗ​സം​ഘം എ​ക്സൈ​സ് സം​ഘ​ത്തെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​ക്സൈ​സ് സം​ഘ​ത്തെ തി​രി​ച്ച​റി​ഞ്ഞ വി​ഷ്ണു അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന വി​റ​ക് ക​ഷ്ണം കൊ​ണ്ട് സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​റാ​യ ചാ​ത്തു​വി​നെ ത​ലയ്​ക്ക് അ​ടി​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ലെ മ​റ്റു​പ്ര​തി​ക​ളാ​യ ബി​നു, രാ​ജേ​ഷ്, ബി​ജു​ലാ​ൽ, ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​രേ നേ​ര​ത്തെ ത​ന്നെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. പി​ന്നീ​ട് ഒ​ളി​വി​ല്‍ പോ​യ വി​ഷ്ണു​വി​നാ​യി അ​ന്വേ​ഷ​ണം ഊ​ർജി​ത​മാ​ക്കി​യ പോ​ലീ​സ് ഇന്നലെ ഇയാളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍​ക്കെ​തി​രെ വ​ധ​ശ്ര​മം, ഔ​ദ്യോ​ഗി​ക കൃ​ത്യ നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്ത​ല്‍ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യി​ട്ടു​ണ്ട്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.