ലൂ​ർ​ദ്പു​രം തി​രു​നാ​ൾ ഇന്നു മു​ത​ൽ
Thursday, October 21, 2021 11:22 PM IST
ച​വ​റ സൗ​ത്ത്: ലൂ​ർ​ദ്പു​രം ലൂ​ർ​ദ്മാ​താ ദേ​വാ​ല​യ​ത്തി​ലെ ജ​പ​മാ​ല രാ​ജ്ഞി​യു​ടെ കൊ​ന്പ്രി​യ തി​രു​നാ​ൾ ഇന്ന് ആ​രം​ഭി​ക്കും. വൈ​കുന്നേരം അ​ഞ്ചി​ന് ഇ​ട​വ​ക വി​കാ​രി ഫാ​ദ​ർ ലാ​സ​ർ എ​സ്. പ​ട്ട​ക​ട​വ് കൊ​ടി​യേ​റ​റും. അ​ഞ്ച​ര​യ്ക്ക് പ്രാ​രം​ഭ ദി​വ്യ​ബ​ലി. ഫൊ​റോ​ന വി​കാ​രി ഫാ​ദ​ർ ജ​ഗ​ദീ​ശ​ൻ വ​ച​ന സ​ന്ദേ​ശം ന​ൽ​കും.
തു​ട​ർ​ന്ന് ആ​സാ​ദി കാ ​അ​മ്യ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭാ​ര​താം​ബേ സ​മ​ർ​പ്പി​ച്ചു കൊ​ണ്ടു​ള്ള പ്ര​ത്യേ​ക ആ​രാ​ധ​ന ക​ർ​മ​ങ്ങ​ൾ ഫാ​. അ​ല​ക്സ് സ്റ്റാ​ലി​ൻ ന​യി​ക്കും.
നാളെ രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത​ബ​ലി. വൈ​കുന്നേരം അ​ഞ്ചി​ന് സാ​യാ​ഹ്ന പൂ​ജ. ആ​റി​ന് ഫാ. ജാ​ക്സ​ൻ​ബ​ഞ്ച​മി​ൻ ന​യി​ക്കു​ന്ന വേ​സ്പ​ര. രാ​ത്രി ഏ​ഴി​ന് തെ​ളി​ച്ച മെ​ഴു​കു​തി​രി​ക​ളു​മാ​യി ജ​പ​മാ​ല പ്ര​യാ​ണം.
ഞാ​യ​ർ രാ​വി​ലെ ഒ​ന്പ​തി​ന് തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി. ഫാ​. റെ​യ്നോ​ൾ​ഡ് ബ​സേ​ലി​യോ​സ് മ​രി​യ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക​ർ​മ​ലീ​ത്ത സ​ഭ​യു​ടെ സൗ​ത്ത് കേ​ര​ള പ്രൊ​വി​ൻ​ഷ്യ​ൽ ഫാ​ദ​ർ വ​ർ​ഗീ​സ് മാ​ളി​യേ​ക്ക​ൽ ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.
വൈകുന്നേരം അ​ഞ്ചി​ന് കൃ​ത​ജ്ഞ​താ​ബ​ലി. ആ​റി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ലാ​സ​ർ എ​സ്. പ​ട്ട​ക​ട​വ് കൊ​ടി​യി​റ​ക്കും. തു​ട​ർ​ന്ന് അ​ടു​ത്ത വ​ർ​ഷ​ത്തെ പ്ര​സി​ദേ​ന്തി​യെ വാ​ഴി​ക്ക​ൽ ക​ർ​മ്മം.