ബി​എ​സ്എ​ൻഎ​ൽ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Thursday, October 21, 2021 11:22 PM IST
ച​വ​റ: ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഡ്യ​വു​മാ​യി പ്ര​വാ​സി​ക​ൾ ഉ​പ​രോ​ധ സ​മ​രം ന​ട​ത്തി. കേ​ര​ളാ പ്ര​വാ​സി സം​ഘം ച​വ​റ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ച​വ​റ ബി​എ​സ്എ​ൻഎ​ൽ ഓ​ഫീ​സി​ന് മു​ന്നി​ലാ​ണ് ഉ​പ​രോ​ധ സ​മ​രം ന​ട​ത്തി​യ​ത്.
ഡ​ൽ​ഹി​യി​ൽ ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന സ​മ​രം ഒ​ത്തു തീ​ർ​പ്പി​ലെ​ത്തി​ക്ക​ണ​മെ​ന്നും, ക​ർ​ഷ​ക കൂ​ട്ട​കൊ​ല​യി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ജ​യ​ശ​ർ​മ​യെ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്നും പു​റ​ത്താ​ക്ക​ണ​മെ​ന്നും പെ​ട്രോ​ൾ, ഡീ​സ​ൽ പാ​ച​ക​വാ​ത​ക വി​ല ദി​നം​പ്ര​തി കൂ​ട്ടു​ന്ന എ​ണ്ണ ക​മ്പ​നി​ക​ളു​ടെ പ​ക​ൽ കൊ​ള്ള അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ന​ട​ത്തി​യ ഉ​പ​രോ​ധ സ​മ​രം പ്ര​വാ​സി സം​ഘം ച​വ​റ ഏ​രി​യാ ക​മ്മ​റ്റി അം​ഗം സൈ​ജു സോ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ച​വ​റ മേ​ഖ​ല ട്ര​ഷ​റ​ർ ര​ഘു ച​ന്ദ്ര​ൻ പി​ള്ള അ​ധ്യ​ക്ഷ​നാ​യി. യോ​ഗ​ത്തി​ൽ ഏ​രി​യാ സെ​ക്ര​ട്ട​റി വൈ ​ബാ​ബു, ജെ ​കെ നൗ​ഷാ​ദ്, അ​സിം ഖാ​ൻ, എം ​ഷാ​ജ​ഹാ​ൻ, പാ​റ​യി​ൽ ജ​ലാ​ൽ, നൗ​ഷാ​ദ് ഹം​സ,ജീ​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .