ആം​ബു​ല​ൻ​സ് ഡ്രൈ​വ​റു​ടെ കൊ​ല​പാ​ത​കം; പ്ര​തി​ക​ളു​മാ​യി തെ​ളി​വെ​ടു​പ്പു ന​ട​ത്തി
Sunday, October 24, 2021 10:47 PM IST
കൊ​ട്ടാ​ര​ക്ക​ര: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ആം​ബു​ല​ൻ​സ് മാ​ഫി​യ​യ​ക​ൾ ഏ​റ്റു​മു​ട്ടു​ക​യും ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ, പ്ര​തി​ക​ളെ പോ​ലീ​സ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു തെ​ളി​വെ​ടു​പ്പു ന​ട​ത്തി.​
സം​ഘ​ർ​ഷ​ത്തി​നി​ട​യി​ൽ കു​ത്തേ​ൽ​ക്കു​ക​യും പി​ന്നീ​ട് കൊ​ല്ല​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ മ​രി​ക്കു​ക​യും ചെ​യ്ത കു​ന്നി​ക്കോ​ട് രാ​ജീ​വ് നി​വാ​സി​ൽ രാ​ഹു​ലി (29) ന്‍റെ ​മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ളാ​യ പ്ര​തി​ക​ൾ ഷ​മീ​ർ, ഷൈ​ജു, മ​ണി​ക്കു​ട്ട​ൻ എ​ന്നി​വ​രെ​യാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പു ന​ട​ത്തി​യ​ത്. ​പ്ര​തി ക​ളെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും തി​രി​ച്ച​റി​ഞ്ഞു. ആ​ശു​പ​ത്രി​യി​ൽ കാ​ട്ടി​യ അ​തി​ക്ര​മ​ങ്ങ​ളും ക​ത്തി​ക്കു​ത്തു ന​ട​ത്തി​യ രീ​തി​ക​ളും പ്ര​തി​ക​ൾ പോ​ലീ​സി​നു മു​ന്നി​ൽ വി​ശ​ദീ​ക​രി​ച്ചു.​രാ​ഹു​ലി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ടു പ​ങ്കു​ള്ള​വ​രാ​ണ് പ്ര​തി​ക​ൾ. കൊ​ട്ടാ​ര​ക്ക​ര ഡി ​വൈ എ​സ് പി ​സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തെ​ളി​വു​ശേ​ഖ​ര​ണം.
ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ കൊ​ട്ടാ​ര​ക്ക​ര​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന കു​ന്നി​ക്കോ​ട് സോ​ഫി​യ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് സാ​ദി​ഖ്, ക​ത്തി​ക്കു​ത്തി​ൽ പ​രി​ക്കേ​റ്റ കു​ന്നി​ക്കോ​ട് ച​രു​വി​ള പു​ത്ത​ൻ​ വീ​ട്ടി​ൽ വി​ഷ്ണു, സ​ഹോ​ദ​ര​ൻ വി​നീ​ത് (ശി​വ​ൻ) എ​ന്നി​വ​ർ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ൽ​സ​യി​ലാ​ണ്.
ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച വൈ​കുന്നേരമാണ് ആം​ബു​ല​ൻ​സ് മാ​ഫി​യ​ക​ൾ ഏ​റ്റു​മു​ട്ടി​യ​ത്. കു​ന്നി​ക്കോ​ട്ടു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് കൊ​ട്ടാ​ര​ക്ക​ര​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഈ ​വി​ഭാ​ഗ​ങ്ങ​ൾ ഏ​റ്റു​മു​ട്ടി​യ​ത്. ആ​ശു​പ​ത്രി​ക്ക് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തു​ക​യും ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യു​മു​ണ്ടാ​യി. പ്ര​തി​ക​ളാ​യ ആ​റു പേ​രെ പോ​ലീ​സ് നേ​ര​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു.