തൊ​ഴി​ലാ​ളി​ക​ളെ വി​ൽ​പന​ച്ച​ര​ക്കാ​ക്കാ​ൻ മോ​ദി​ക്ക് പി​ണ​റാ​യി​യു​ടെ കൂ​ട്ട്: ഐ​എ​ൻ​ടി​യു​സി
Sunday, October 24, 2021 11:25 PM IST
കൊ​ല്ലം: കോ​ൺ​ഗ്ര​സ് രാ​ജ്യ​ത്തി​ന് സ​മ്മാ​നി​ച്ച പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളെ മോ​ദി സ​ർ​ക്കാ​ർ വി​ൽ​പന​യ്ക്ക് വ​യ്ക്കു​മ്പോ​ൾ അ​തി​ന് കു​ട​പി​ടി​ക്കു​ന്ന ന​യ​മാ​ണ് കേ​ര​ള​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ പി​ന്തു​ട​രു​ന്ന​തെ​ന്ന് ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. അ​ഴ​കേ​ശ​ൻ ആ​രോ​പി​ച്ചു.
പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ സ്വ​കാ​ര്യ​വ​ൽ​ക്ക​രി​ക്ക​പ്പെ​ടു​മ്പോ​ൾ അ​വി​ടെ​യെ​ല്ലാം ഹ​യ​ർ ആ​ൻ​ഡ് ഫ​യ​ർ സം​വി​ധാ​ന​ത്തി​ൽ കോ​ർ​പ്പ​റേ​റ്റു​ക​ൾ തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കും. തൊ​ഴി​ലാ​ളി​ക​ളെ വി​ൽ​പന​ച്ച​ര​ക്കാ​ക്കാ​ൻ ന​രേ​ന്ദ്ര​മോ​ദി​ക്ക് പി​ണ​റാ​യി വി​ജ​യ​ൻ കൂ​ട്ടു നി​ൽ​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.
ഐ​എ​ൻ​ടി​യു​സി ഇ​ര​വി​പു​രം റീ​ജ​ണ​ൽ നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ​ക​ൽ തൊ​ഴി​ലാ​ളി​ക​ളോ​ടൊ​പ്പ​മെ​ന്നു പ​റ​യു​ക​യും, രാ​ത്രി കോ​ർ​പ്പ​റേ​റ്റു​ക​ളു​ടെ ച​ങ്ങാ​തി​യും ആ​കു​ന്ന രീ​തി​യാ​ണ് പി​ണ​റാ​യി​യു​ടേ​ത്. തൊ​ഴി​ലാ​ളി​ക​ൾ ഇ​ക്കാ​ര്യം തി​രി​ച്ച​റി​ഞ്ഞു ക​ഴി​ഞ്ഞു. പ​ക്ഷേ അ​വ​ർ​ക്ക് പ്ര​തി​രോ​ധി​ക്കാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ് നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ജി​ല്ലാ സം​സ്ഥാ​ന നേ​തൃ സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യാ​ണ് ഐ​എ​ൻ​ടി​യു​സി ഇ​ര​വി​പു​രം റീ​ജ​ണ​ൽ നേ​തൃ​യോ​ഗം സം​ഘ​ടി​പ്പി​ച്ച​ത്. ഐ​എ​ൻ​ടി​യു​സി യു​ടെ ദേ​ശീ​യ സം​സ്ഥാ​ന ജി​ല്ലാ റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ൾ, യൂ​ണി​യ​നു​ക​ളു​ടെ സം​സ്ഥാ​ന ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ, വി​വി​ധ ഫെ​ഡ​റേ​ഷ​നു​ളു​ടെ സം​സ്ഥാ​ന ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രാ​ണ് നേ​തൃ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ നേ​തൃ​സ​മ്മേ​ള​ന പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ എ​ത്തി. ഐ​എ​ൻ​ടി​യു​സി ഇ​ര​വി​പു​രം റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഒ.​ബി. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ട​ക്കേ​വി​ള ശ​ശി, ജി ​ജ​യ​പ്ര​കാ​ശ്, എ​സ്. നാ​സ​റു​ദീ​ൻ, കോ​തേ​ത്തു ഭാ​സു​ര​ൻ, കു​രീ​പ്പു​ഴ വി​ജ​യ​ൻ, കെ​എ​സ്ഇ​ബി യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​വീ​രേ​ന്ദ്ര​കു​മാ​ർ, റെ​യി​ൽ​വേ യൂ​ണി​യ​ൻ ഇ​ന്ത്യ​ൻ ഡി​വി​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ര​വി, ശ​ങ്ക​ര​നാ​രാ​യ​ണ​പി​ള്ള, പ​ള്ളി​മു​ക്ക് എ​ച്ച്. താ​ജു​ദീ​ൻ, എ​സ്‌.​സ​ലാ​ഹു​ദ്ദീ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റുമാ​രാ​യ മു​നീ​ർ ബാ​നു, അ​യ​ത്തി​ൽ ശ്രീ​കു​മാ​ർ, സു​ധീ​ർ കൂ​ട്ടു​വി​ള, സു​കു കാ​ഞ്ച​ങ്ങാ​ടു, ഷ​ൺ​മു​ഖ സു​ന്ദ​രം തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.