പ​ന​വേ​ലി മാ​ർ​ത്തോ​മ്മ ച​ർ​ച്ച്: ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യി
Monday, October 25, 2021 11:30 PM IST
കൊ​ട്ടാ​ര​ക്ക​ര: നൂ​റു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന പ​ന​വേ​ലി മാ​ർ​ത്തോ​മ്മ ച​ർ​ച്ചി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.
ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന സ്തോ​ത്ര പ്രാ​ർ​ഥ​ന​ക്കും ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണ​ത്തി​നും മാ​ർ​ത്തോ​മ്മ സ​ഭ കൊ​ട്ടാ​ര​ക്ക​ര - പു​ന​ലൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​യു യാ​ക്കിം മാ​ർ​കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു.
തു​ട​ർ​ന്നു ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​യു​യാ​ക്കീം മാ​ർ​കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ശ​താ​ബ്ദി പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യും ലോ​ഗോ പ്ര​കാ​ശ​നം കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ​യും നി​ർ​വ​ഹി​ച്ചു. ബി​ജേ​ഷ് എ​ബ്ര​ഹാം, കെ.​എം.​റെ​ജി, സാ​ലി തോ​മ​സ്, കെ.​ജി.​തോ​മ​സ്, ഇ​ട​വ​ക വി​കാ​രി കെ.​ജി.​ഫി​ലി​പ്, ബി​ജി എ​ബ്ര​ഹാം, അ​നി​ൽ ജോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.