പ്ര​വാ​സി​ക​ളു​ടെ ജീ​വി​ത സു​ര​ക്ഷി​ത​ത്ത്വം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്
Monday, October 25, 2021 11:30 PM IST
ച​വ​റ : ഈ ​നാ​ടി​ന്‍റെ വി​ക​സ​ന ന​ട്ടെ​ല്ലാ​യി​രു​ന്ന പ്ര​വാ​സി​ക​ളു​ടെ ജീ​വി​ത സു​ര​ക്ഷി​ത​ത്ത്വം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് മു​ൻ എം​എ​ൽ​എ ആ​ർ. രാ​മ​ച​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​വാ​സി ഫെ​ഡ​റേ​ഷ​ൻ ച​വ​റ മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ ക​മ്മി​റ്റി അം​ഗം രാ​ജീ​വ​ൻ തെ​ക്കും മു​റി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി.​മു​ര​ളി, ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ടി.​എ.​ത​ങ്ങ​ള്‍, സ​ക്കീ​ർ വ​ട​ക്കും​ത​ല, ജി​ല്ലാ സെ​ക്ര​ട്ട​റി സു​ലൈ​ൻ​മാ​ൻ, ച​ന്ദ്ര​ശേ​ഖ​ര പി​ള്ള, ബി​ജു അ​ഞ്ച​ൽ, പി.​ബി. രാ​ജു, പി.​ബി ശി​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​സി​ഡ​ന്‍റാ​യി പീ​റ്റ​ർ ത​ട​ത്തി​ലി​നേ​യും സെ​ക്ര​ട്ട​റി​യാ​യി സി. ​മു​ര​ളി​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു.
​ക​ള​ഞ്ഞ് കി​ട്ടി​യ പ​ണ​മ​ട​ങ്ങി​യ ബാ​ഗ്
തി​രി​ച്ചു​ന​ൽ​കി യു​വാ​വ് മാ​തൃ​ക​യാ​യി
ച​വ​റ: ക​ള​ഞ്ഞ് കി​ട്ടി​യ പ​ണ​മ​ട​ങ്ങി​യ ബാ​ഗ് തി​രി​ച്ചു​ന​ൽ​കി യു​വാ​വ് മാ​തൃ​ക​യാ​യി. തൊ​ടി​യൂ​ർ മു​ഴ​ങ്ങോ​ടി ച​ന്ദ്ര​നി​വാ​സി​ൽ രാ​മ​ച​ന്ദ്ര​ൻ ശ​ങ്ക​ര​മം​ഗ​ല​ത്തെ എ​സ് ബി ​ഐ ബ്രാ​ഞ്ചി​ൽ നി​ന്നും പ​ണ​മെ​ടു​ത്തു മ​ട​ങ്ങ​വേ ശ​ങ്ക​ര​മം​ഗ​ല​ത്തി​നും ച​വ​റ​യ്ക്കും ഇ​ട​യി​ലാ​ണ് ബാ​ഗ് ന​ഷ്ട​മാ​യ​ത്.
ബാ​ഗി​ൽ അ​മ്പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യും രാ​മ​ച​ന്ദ്ര​ന്‍റെ വീ​ടി​ന്‍റെ പ്ര​മാ​ണ​വും മൊ​ബൈ​ൽ ഫോ​ണും ബാ​ങ്ക് പാ​സ് ബു​ക്കു​ക​ളും ബാ​ങ്ക് ചെ​ക്കു​ക​ളും ലോ​ക്ക​റി​ന്‍റെ താ​ക്കോ​ലും തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ബാ​ഗ് ന​ഷ്ട​പ്പെ​ട്ട രാ​മ​ച​ന്ദ്ര​ൻ ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.
ഈ ​സ​മ​യം കെ​എം എം​എ​ൽ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നും പൊ​തു പ്ര​വ​ർ​ത്ത​ക​നു​മാ​യ ത​ട്ടാ​ശേ​രി സ്വ​ദേ​ശി മു​കേ​ഷി​ന് ത​ട്ടാ​ശേ​രി ജം​ഗ്ഷ​ന് സ​മീ​പം പ​ണ​മ​ട​ങ്ങി​യ ബാ​ഗ് ക​ള​ഞ്ഞു കി​ട്ടി. മു​കേ​ഷ് ബാ​ഗു​മാ​യി സ്റ്റേ​ഷ​നി​ൽ എ​ത്തി രാ​മ​ച​ന്ദ്ര​ന് പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ബാ​ഗ് കൈ​മാ​റി.