ഫാ. ​പോ​ൾ​ക്രൂ​സ് അ​നു​സ്മ​ര​ണം ന​ട​ത്തി
Monday, October 25, 2021 11:30 PM IST
കൊ​ല്ലം: ബി​ഷ​പ് ജെ​റോം സാം​സ്കാ​രി​ക സ​മി​തി സ്ഥാ​പ​ക ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ​ക്രൂ​സി​ന്‍റെ ര​ണ്ടാം ച​ര​മ​വാ​ർ​ഷി​ക ദി​നാ​ച​ര​ണം ഫാ. ​പോ​ൾ​ക്രൂ​സ് ഫൗ​ണ്ടേ​ഷ​ൻ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ​യും ബി​ഷ​പ് ജെ​റോം സാം​സ്കാ​രി​ക സ​മി​തി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. കൊ​ടു​വി​ള സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ദേ​വാ​ല​യ​ത്തി​ൽ അ​നു​സ്മ​ര​ണ ദി​വ്യ​ബ​ലി​യും ക​ബ​റി​ട​ത്തി​ൽ അ​നു​സ്മ​ര​ണ പ്രാ​ർ​ഥ​ന​യും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ന്നു.
കൊ​ല്ലം കാ​യി​ക്ക​ര ഫാ. ​പോ​ൾ​ക്രൂ​സ് ഫൗ​ണ്ടേ​ഷ​ൻ സ്ക്വ​യ​റി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഫാ. ​പോ​ൾ​ക്രൂ​സ് ഫൗ​ണ്ടേ​ഷ​ൻ നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ബി​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ജി. ​രാ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ധീ​ർ തോ​ട്ടു​വാ​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ഫാ. ​പോ​ൾ​ക്രൂ​സി​ന്‍റെ ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും ബി​ഷ​പ് ജെ​റോം പ്ര​യ​ർ മി​നി​സ്ട്രി​യും റോ​സ​റി ക്ല​ബ് അം​ഗ​ങ്ങ​ളും ഒ​രു​ക്കി​യ അ​നു​സ്മ​ര​ണ ഗാ​നാ​ഞ്ജ​ലി​യും ന​ട​ന്നു. വി​ൽ​സ​ൺ, ജോ​ഷി, സീ​ന, നി​ർ​മ​ല, ടെ​ൽ​മ, സെ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.