കു​ട്ടി​ക​ൾ​ക്ക് പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണം തു​ട​ങ്ങി
Monday, October 25, 2021 11:30 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: സ്കൂ​ൾ തു​റ​ക്ക​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഹോ​മി​യോ​പ്പ​തി ഇ​മ്യൂ​ൺ വി​ത​ര​ണ പ​ദ്ധ​തി​യാ​യ ക​രു​ത​ലോ​ടെ മു​ന്നോ​ട്ട് വി​വി​ധ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ തു​ട​ങ്ങി.

താ​ലൂ​ക്ക് ഹോ​മി​യോ ആ​ശു​പ​ത്രി​യി​ൽ മ​രു​ന്ന് വി​ത​ര​ണോ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കോ​ട്ട​യി​ൽ രാ​ജു നി​ർ​വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഡോ. ​പി മീ​ന, എ​ൽ ശ്രീ​ല​ത, എം ​ശോ​ഭ​ന, പ​ടി​പ്പു​ര ല​ത്തീ​ഫ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ജ​യിം​സ് പി ​ജോ​യി, ആ​ർ​എം​ഒ ഡോ ​വി ബീ​ന, ഡോ ​രാ​ജീ​വ് എ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഹോ​മി​യോ വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക പോ​ർ​ട്ട​ൽ വ​ഴി​യും സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​നി​ലൂ​ടെ​യും ര​ക്ഷി​താ​ക്ക​ൾ​ക്ക് മ​രു​ന്ന് ല​ഭ്യ​മാ​കും.

തൊ​ടി​യൂ​ർ പ​ഞ്ചാ​യ​ത്ത്‌​ത​ല ഉ​ദ്ഘാ​ട​നം തൊ​ടി​യൂ​ർ ഗ​വ.​ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി​യി​ൽ പ്ര​സി​ഡ​ന്‍റ് ബി​ന്ദു രാ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലിം മ​ണ്ണേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ച്ചി​റ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ അം​ഗം സു​ധീ​ർ കാ​രി​ക്ക​ൽ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഷ​ബ്‌​ന ജ​വാ​ദ്, സി ​ഒ ക​ണ്ണ​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ൾ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഉ​ഷ ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കു​ല​ശേ​ഖ​ര​പു​രം പ​ഞ്ചാ​യ​ത്തി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ഹോ​മി​യോ​പ്പ​തി ഇ​മ്യൂ​ണി​റ്റി ബൂ​സ്റ്റ​ർ മ​രു​ന്ന് വി​ത​ര​ണോ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹോ​മി​യോ ഡി​സ്‌​പെ​ൻ​സ​റി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​വ​സ​ന്ത ര​മേ​ശ് നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി​മോ​ൾ നി​സാം അ​ധ്യ​ക്ഷ​ത വഹിച്ചു. പ്ര​സി​ഡ​ന്‍റ് കു​ല​ശേ​ഖ​ര​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​പ​ത്മ​ജ പ്ര​സാ​ദ്‌, വൈ​സ് പ്ര​സി​ഡ​ന്‍റ് നാ​സ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം തു​ള​സീ​ധ​ര​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.