മ​ഹാ​ത്മാ ക​ണ്ട​ൻ കു​മാ​ര​ൻ ജ​യ​ന്തി അ​വ​ധി ദി​ന​മാ​യി പ്ര​ഖ്യാ​പി​ക്ക​ണം: കെ​എ​സ്എ​സ്
Monday, October 25, 2021 11:30 PM IST
ചാ​ത്ത​ന്നൂ​ർ: ശ്രീ​മൂ​ലം പ്ര​ജാ സ​ഭ​യി​ൽ അം​ഗ​മാ​യി​രു​ന്ന സാം​ബ​വ സ​മു​ദാ​യാ​ചാ​ര്യ​ൻ കാ​വാ​രി​കു​ളം ക​ണ്ഠ​ൻ കു​മാ​ര​ന്‍റെ 158-ാം ജ​ന്മ​ദി​നം അ​ക്ഷ​ര ദി​ന​മാ​യി കേ​ര​ള സാം​ബ​വ സ​ഭ കൊ​ല്ലം താ​ലൂ​ക്ക് യൂ​ണി​യ​ൻ ആ​ച​രി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് പു​ളി​ക്ക​ൽ ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ദ​ളി​ത് വി​ഭാ​ഗ​ത്തി​ന്‍റെ സാ​മൂ​ഹി​ക പു​രോ​ഗ​തി​ക്ക് 52 ഏ​കാ​ധ്യാ​പ​ക വി​ദ്യാ​ല​യ​ങ്ങ​ൾ സ്ഥാ​പി​ച്ച്, ദ​ളി​ത് പി​ന്നോ​ക്ക ജ​ന​വി​ഭാ​ഗ​ത്തി​ന് അ​റി​വ് പ​ക​ർ​ന്നു ന​ൽ​കു​ന്ന​തി​ൽ ക​ർ​മോ​ജ്വ​ല​മാ​യി പ്ര​വ​ർ​ത്തി​ച്ച കാ​വാ​രി​ക്കു​ളം ക​ണ്ഠ​ൻ കു​മാ​ര​ൻ ജ​യ​ന്തി അ​വ​ധി​ദി​ന​മാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ഉ​ദ്ഘാ​ട​ക​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
കെ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ആ​ർ ക​തി​രേ​ശ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. യോ​ഗ​ത്തി​ൽ വ​നി​താ​സ​മാ​ജം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.അ​മ്പി​ളി, മ​ണി​ക​ണ്ഠ​ൻ പാ​രി​പ്പ​ള്ളി, ആ​ർ ദി​ലീ​പ് കു​മാ​ർ, അ​ജ​യ​കു​മാ​ർ, കൊ​ച്ചു​മോ​ൻ ക​ല്ലു​വാ​തു​ക്ക​ൽ, പി.​എ​സ്.പ്ര​വീ​ൺ ശ​ർ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.