തോ​ക്കു​മാ​യി ന​ഗ​ര​ത്തി​ൽ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
Tuesday, October 26, 2021 11:20 PM IST
പു​ന​ലൂ​ർ: ന​ഗ​ര​ത്തി​ൽ തോ​ക്കു​മാ​യി പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച യു​വാ​വി​നെ പു​ന​ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പേ​പ്പ​ർ മി​ല്ലി​ന് സ​മീ​പം ഷാ​ജി സ​ദ​ന​ത്തി​ൽ റി​ജോ​മോ​നെ​യാ​ണ് (20) പു​ന​ലൂ​ർ എ​സ് ഐ ​ശ​ര​ലാ​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ഇ​യാ​ൾ ഒ​രു മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​നി​ൽ സൊ​സൈ​റ്റി റോ​ഡി​ലു​ള്ള ഓ​ട്ടോ സ്റ്റാ​ൻ​ഡി​ൽ എ​ത്തി ഒ​രു ഓ​ട്ടോ​ഡ്രൈ​വ​റെ അ​ന്വേ​ഷി​ക്കു​ക​യും തോ​ക്ക് ഉ​യ​ർ​ത്തി വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തു.
ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി​യ​പ്പോ​ഴേ​ക്കും ഇ​യാ​ൾ മോ​ട്ടോ​ർ​സൈ​ക്കി​ളി​ൽ ര​ക്ഷ​പ്പെ​ട്ടു. സ​മീ​പ​ത്തെ ക​ട​ക​ളി​ലെ സി​സി​ടി​വി ക​ളും മ​റ്റും പ​രി​ശോ​ധി​ച്ച പോ​ലീ​സ് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​യാ​ൾ​ക്ക് വേ​ണ്ടി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.
പു​ന​ലൂ​ർ ഡി​വൈ​എ​സ്പി ബി.​വി​നോ​ദി​ന്‍റെ​യും സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബി​നു വ​ർ​ഗീ​സി​ന്‍റേ​യും നി​ർ​ദേ​ശാ​നു​സ​ര​ണം അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ പോ​ലീ​സ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞു പി​ടി​കൂ​ടി തോ​ക്ക് പി​ടി​ച്ചെ​ടു​ത്തു. പ​രി​ശീ​ല​ന​ത്തി​നും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന എ​യ​ർ​ഗ​ൺ ആ​ണ് ഇ​യാ​ളു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു.
ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റോ​ടു​ള്ള മു​ൻ വി​രോ​ധ​മാ​ണ് ഭ​യ​പ്പെ​ടു​ത്തി വ​ധ​ഭീ​ഷ​ണി മു​ഴ​ക്കാ​ൻ ഇ​യാ​ളെ പ്രേ​രി​പ്പി​ച്ച​ത്. എ​യ​ർ ഗ​ണും ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ച മോ​ട്ടോ​ർ സൈ​ക്കി​ളും കോ​ട​തി​ക്ക് കൈ​മാ​റി. എ​സ് ഐ ​എ​സ് ശ​ര​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ജീ​ഷ്, ഗി​രീ​ഷ്, രാ​ഹു​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.