പോ​ലീ​സ് സ്റ്റേ​ഷ​ൻ മ​തി​ൽ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ല​ച്ചു
Tuesday, October 26, 2021 11:20 PM IST
ചാ​ത്ത​ന്നൂ​ർ: പോ​ലീ​സ് സ്റ്റേ​ഷ​ന് മ​തി​ൽ നി​ർ​മി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം സാ​ക്ഷാ​ത്ക്ക​രി​ക്ക​പ്പെ​ടാ​തെ പാ​തി വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച മ​ട്ടി​ലാ​ണ​യി. ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ കി​ഴ​ക്ക് വ​ലി​യ പ​ള്ളി​മു​ത​ൽ ദേ​ശീ​യ പാ​ത​യോ​ട് ചേ​രു​ന്ന ഭാ​ഗം വ​രെ മ​തി​ലും ഗേ​റ്റും നി​ർ​മി​ക്കാ​നാ​ണ് ഒ​ന്നാം ഘ​ട്ട​മാ​യി അ​നു​മ​തി ല​ഭി​ച്ച​ത്.

2017 ജൂ​ണി​ൽ പോ​ലീ​സ് ഹെ​ഡ് കോ​ട്ടേ​ഴ്സ് ഉ​ത്ത​ര​വി​ടു​ക​യും 4,98053 രൂ​പ ഇ​തി​നാ​യി അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. 2021 ഫെ​ബ്രു​വ​രി​യി​ലാ​ണ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ മ​തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. മാ​സ​ങ്ങ​ളാ​യി മ​തി​ൽ നി​ർ​മാ​ണം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.
പ​ഴ​യ എ​സ്റ്റി​മേ​റ്റു പ്ര​കാ​ര​മു​ള്ള തു​ക അ​പ​ര്യാ​പ്ത​മാ​യ​തി​നാ​ലാ​ണ് നി​ർ​മ്മാ​ണം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്ന​ത് എ​ന്ന​റി​യു​ന്നു. എ​സ്റ്റി​മേ​റ്റ് റി​വൈ​സ് ചെ​യ്താ​ൽ മാ​ത്ര​മേ പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യൂ . നി​ർ​മ്മാ​ണാ​വ​ശി​ഷ്ട​ങ്ങ​ളാ​യ മ​ണ്ണും പാ​റ​യും കി​ട​ന്ന് എ​സി​പി ഓ​ഫീ​സി​നോ​ടു ചേ​ർ​ന്ന​ഭാ​ഗം കാ​ടു​ക​യ​റി​യ നി​ല​യി​ലാ​ണ്.

മ​തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചാ​ത്ത​ന്നൂ​ർ സി​റ്റി​സ​ൺ​സ് ഫോ​റം അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ല്കി​യ​താ​യി പ്ര​സി​ഡ​ന്‍റ് ജി.​ദി​വാ​ക​ര​നും സെ​ക്ര​ട്ട​റി മാ​മ്പ​ള്ളി ജീ.​ആ​ർ.​ര​ഘു​നാ​ഥ​നും അ​റി​യി​ച്ചു.