കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു
Sunday, November 21, 2021 11:17 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : ഫ​യ​ലു​ക​ളി​ലൊ​തു​ങ്ങാ​തെ ദു​ര​ന്ത​നി​വാ​ര​ണ ല​ഘു​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ഴെ ത​ട്ടി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്ക​ണ​മെ​ന്ന് കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ന​ട​ന്ന ജി​ല്ലാ ക​ൺ​വെ​ൻ​ഷ​ൻ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ സു​മ​ൻ​ജി​ത്ത് മി​ഷ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​ൺ​വീ​ന​ർ ഷി​യാ​സ്ഖാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം അ​നി​ൽ കി​ഴ​ക്ക​ട​ത്ത് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
മാ​ധ​വ ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ചു​ള്ള പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​ത്തി അ​ട​യാ​ള​പ്പെ​ടു​ത്തി​ട്ടു​ള്ള​തു​പോ​ലെ ആ ​പ്ര​ദേ​ശ​ങ്ങ​ളു​ടെ ത​ൽ സ്ഥി​തി വി​ല​യി​രു​ത്തു​ക​യും മു​ന്ന് പ്ര​ള​യ​ത്തി​ന് ശേ​ഷ​വും പു​തു​താ​യി രൂ​പ​പ്പെ​ട്ട അ​പ​ക​ട മേ​ഖ​ല​ക​ൾ​ക​ണ്ടെ​ത്തി മാ​ർ​ക്ക് ചെ​യ്യു​ക​യും മാ​പി​ങ്ങ് ചെ​യ്യു​ക​യും വേ​ണം.
ശേ​ഷം ഇ​നി ദു​ര​ന്ത​ങ്ങ​ൾ​ക്ക് മു​ൻ​പു​ള്ള​സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ എ​ന്ന നി​ല​യ്ക്ക് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ള്ള​വ​ർ​ക്ക് എ​ല്ലാ​വ​ർ​ക്കും അ​വ​രു​ടെ ജീ​വ​നും സ്വ​ത്തി​നും ജീ​വ​നേ​പാ​ധി​ക​ൾ ഉ​ൾ​പ്പ​ടെ സം​ര​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ബോ​ധ​വ​ത്ക്ക​ര​ണം താ​ഴെ ത​ട്ടി​ൽ നി​ന്നു ത​ന്നെ തു​ട​ങ്ങ​ണം. എ​ന്തെ​ങ്കി​ലും ചെ​യ്തു എ​ന്നു കാ​ണി​ച്ച് ഇ​ത് ഫ​യ​ലു​ക​ളി​ൽ മാ​ത്രം ഒ​തു​ക്ക​രു​തെ​ന്നും കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ൺ​വെ​ൻ​ഷ​നി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്‌ നേ​തൃ​ത്വം​ന​ൽ​കി​യ കൗ​ൺ​സി​ല​ർ സ്മി​ജി​ൻ​ദ​ത്തി​നെ ആ​ദ​രി​ച്ചു. ജി.​മ​ഞ്ജു​ക്കു​ട്ട​ൻ, ശി​വ​പ്ര​സാ​ദ്, ശ​ബ​രീ​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി ഷി​യാ​സ് ഖാ​ൻ (ജി​ല്ലാ​ക​ൺ​വീ​ന​ർ), ശ​ബ​രീ​നാ​ഥ് (ജി​ല്ലാ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ), സു​മ​ൻ​ജി​ത്ത് മി​ഷ, ഉ​ല്ലാ​സ് കോ​വൂ​ർ, അ​നി​ൽ കി​ഴ​ക്ക​ട​ത്ത് (സം​സ്ഥാ​ന സ​മി​തി​അം​ഗ​ങ്ങ​ൾ)​ബി​ധു​ല ത​യ്യി​ൽ, ഗൗ​തം ച​ന്ദ്ര​ൻ ജെ. ​ബി,ശി​വ​പ്ര​സാ​ദ്, അ​ഫ്സ​ൽ, മു​ഹ​മ്മ​ദ്‌ ഉ​നൈ​സ്, വി​നോ​ദ് (ഉ​പ​സ​മി​തി ക​ൺ​വീ​ന​ർ​മാ​ർ ) സ്മി​ജി​ൻ ദ​ത്ത് ( സ്‌​റ്റേ​റ്റ് അ​ക്കാ​ദ​മി​ക് റി​സ​ർ​ച്ച് ആ​ൻ​ഡ് ട്രെ​നിം​ഗ് വിം​ഗ്) ലെ​യ്ക്കും തെ​ര​ഞ്ഞെ​ടു​ത്തു.