കാ​ര്യ​റ വ​ഴി പു​ന​ലൂ​രി​ലേ​ക്കു​ള്ള ബ​സ് സ​ർ​വീ​സ് പുനഃരാരംഭിച്ചു
Sunday, November 21, 2021 11:17 PM IST
പ​ത്ത​നാ​പു​രം: ലോ​ക് ഡൗ​ണി​നെ തു​ട​ർ​ന്ന് നി​ർ​ത്ത​ലാ​ക്കി​യ പ​ത്ത​നാ​പു​രം കാ​ര്യ​റ വ​ഴി പു​ന​ലൂ​രി​ലേ​ക്ക് ഉ​ള്ള ബ​സ് സ​ർ​വീ​സ് കെ ​എ​സ് ആ​ർ ടി ​സി പു​ന​രാ​രം​ഭി​ച്ചു.
ഏ​റെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ആ​ണ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യ​ത്. മ​തി​യാ​യ യാ​ത്ര​ക്കാ​ർ ഇ​ല്ല എ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് അ​ധി​കൃ​ത​ർ ഈ ​സ​ർ​വീ​സ് നി​ർ​ത്ത​ലാ​ക്കി​യ​ത്. എ​ന്നാ​ൽ സ്കൂ​ളു​ക​ളും ഓ​ഫീ​സു​ക​ളും ഉ​ൾ​പ്പെ​ടെ പ​ഴ​യ​പ​ടി പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടും സ​ർ​വീ​സ് പു​ന​ഃരാ​രം​ഭി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​രു​ന്നി​ല്ല.
പ​ന​മ്പ​റ്റ കാ​ര്യ​റ വ​ഴി ഉ​ള്ള ഏ​ക കെ ​എ​സ് ആ​ർ ടി ​സി സ​ർ​വീ​സ് ആ​ണ് ഇ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ത​ല​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.എ​സ് ക​ലാ​ദേ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ത്ത​നാ​പു​രം സ്റ്റാ​ൻ​ഡി​ലെ​ത്തി അ​ധി​കൃ​ത​രോ​ട് സം​സാ​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ സ​ർ​വീ​സ് ലാ​ഭ​ക​ര​മാ​യി​ല്ലെ​ങ്കി​ൽ ഡീ​സ​ൽ തു​ക പ​ഞ്ചാ​യ​ത്ത് ന​ൽ​ക​ണ​മെ​ന്ന ഡി ​റ്റി ഓ ​യു​ടെ വാ​ദം ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​രു​ന്നു. ഇ​തോ​ടെ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​വു​ക​യാ​യി​രു​ന്നു.
വീ​ണ്ടും പ​ത്ത​നാ​പു​രം നി​ന്നും കാ​ര്യ​റ വ​ഴി പു​ന​ലൂ​രി​ലേ​ക്ക് ആ​വശ്യാ​നു​സ​ര​ണം ഇ​ന്ന​ലെ മു​ത​ൽ സ​ർ​വീസ് തു​ട​ങ്ങി. ​പ​ത്ത​നാ​പു​രം ഡി​പ്പോ​യി​ൽ ചേ​ർ​ന്ന ച​ട​ങ്ങ് കെ ​ബി ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ ബ​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.
യോ​ഗ​ത്തി​ൽ ത​ല​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ വൈ​സ്പ്ര​സി​ഡ​ന്‍റ് നെ​ടു​വ​ന്നൂ​ർ സു​നി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ന​ന്തു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.