ക​ർ​ഷ​ക ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​നം ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന്
Friday, November 26, 2021 11:32 PM IST
കൊ​ട്ടാ​ര​ക്ക​ര: ക​ർ​ഷ​ക ക്ഷേ​മ​നി​ധി ബോ​ർ​ഡ് അ​തി​വേ​ഗം പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കി ക​ർ​ഷ​ക​ർ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​ക്ക​ണ​മെ​ന്ന് ജി. ​എ​സ് ജ​യ​ലാ​ൽ എം​എ​ൽ​എ അ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള അ​ഗ്രി​ക്ക​ൾ​ച്ച​ർ ടെ​ക്നി​ക്ക​ൽ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ​സ​മ്മേ​ള​നം കൊ​ട്ടാ​ര​ക്ക​ര​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ലും ഓ​ഫീ​സു​ക​ൾ തു​റ​ന്ന് ക​ർ​ഷ​ക​ർ​ക്ക് ഫ​ല​വ​ത്താ​ക്കു​ന്ന നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ കാ​ല​താ​മ​സം കൂ​ടാ​തെ തു​ട​ങ്ങ​ണ​മെ​ന്നും ക​ർ​ഷ​ക പെ​ൻ​ഷ​ൻ പ്ര​തി​മാ​സം 5000 രൂ​പ​യാ​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു സോ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി. ​അ​നീ​ഷ് കു​മാ​ർ സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജോ​യ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജോ​യി​ന്‍റ് കൗ​ൺ​സി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം എ​ൻ. കൃ​ഷ്ണ​കു​മാ​ർ, ജി​ല്ലാ​സെ​ക്ര​ട്ട​റി കെ ​വി​നോ​ദ്, അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശ്രീ​കാ​ന്ത്, സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ സു​നു, സി​ന്ധു, റ​സി​യ ജോ​യി​ന്‍റ് കൗ​ൺ​സി​ൽ സം​സ്ഥാ​ന സ​മി​തി അം​ഗം ശ​ശി​ധ​ര​ൻ​പി​ള്ള, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജൂ​നി​ത, സി​ന്ധു മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി ബി​ജു സോ​മ​ൻ (പ്ര​സി​ഡ​ന്‍റ്) പി. ​ജോ​യി​ൻ (സെ​ക്ര​ട്ട​റി) സ​ന്ധ്യ മോ​ൾ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.