അ​ഞ്ച​ൽ രാ​മ​ഭ​ദ്ര​ൻ വ​ധം: പ്ര​തി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി സാ​ക്ഷി​ക​ളു​ടെ പ​രാ​തി
Friday, November 26, 2021 11:32 PM IST
തി​രു​വ​ന​ന്ത​പു​രം: ഐ​എ​ൻ​ടി​യു​സി നേ​താ​വും അ​ഞ്ച​ൽ ഏ​രൂ​രി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന രാ​മ​ഭ​ദ്ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി സാ​ക്ഷി​ക​ൾ. ഗി​രീ​ഷ് കു​മാ​ർ, അ​ഫ്സ​ൽ, ന​ജു​മ​ൽ ഹ​സ​ൻ എ​ന്നി​വ​രാ​ണു പ​രാ​തി​യു​മാ​യി സി​ബി​ഐ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
കേ​സി​ലെ ഒ​ന്നും മൂ​ന്നും നാ​ലും പ്ര​തി​ക​ൾ ത​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​വെ​ന്നും വി​ചാ​ര​ണ​യി​ൽ അ​നു​കൂ​ല മൊ​ഴി ന​ൽ​കി​യി​ല്ലെ​ങ്കി​ൽ കൊ​ന്നു ക​ള​യു​മെ​ന്നു പ​റ​ഞ്ഞ​താ​യും ഹ​ർ​ജി​യി​ൽ പ​രാ​തി​പ്പെ​ട്ടു. ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​വാ​ൻ സി​ബി​ഐ തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റ് ഡി​വൈ​എ​സ്പി​ക്ക് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. പ​രാ​തി ശ​രി​യാ​ണെ​ങ്കി​ൽ പ്ര​തി​ക​ൾ​ക്കു ന​ൽ​കി​യ ജാ​മ്യം റ​ദ്ദാ​ക്കു​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.
ആ​രോ​പി​ത​രാ​യ പ്ര​തി​ക​ൾ​ക്ക് വി​ശ​ദീ​ക​ര​ണം ഉ​ണ്ടെ​ങ്കി​ൽ അ​തു കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്താ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. തി​രു​വ​ന​ന്ത​പു​രം സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി സ​നി​ൽ കു​മാ​റി​ന്‍റെ​താ​ണ് ഉ​ത്ത​ര​വ്.
പ​തി​നേ​ഴു സി​പി​എം, ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ 19 പ്ര​തി​ക​ളാ​ണു​ള്ള​ത്. സി​ബി​ഐ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ കെ.​ടി.​തോ​മ​സാ​ണ് നാ​ലു വ​ർ​ഷം കൊ​ണ്ട് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ്ര​തി​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് ഇ​ട​ക്കാ​ല സ്റ്റേ ​വാ​ങ്ങി​യ​തു മൂ​ലം വി​ചാ​ര​ണ മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.