മോ​ദി ഭ​ര​ണം ആ​പ​ത്ത്: കോ​ടി​യേ​രി
Saturday, November 27, 2021 10:47 PM IST
കു​ണ്ട​റ: ജ​ന​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ച്ചു കൊ​ണ്ടു​ള്ള മോ​ദി​യു​ടെ ഭ​ര​ണം ആ​പ​ത്താ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. സി​പി​എം നേ​താ​വാ​യി​രു​ന്ന എം ​ജോ​സു​കു​ട്ടി​യു​ടെ ഏ​ഴാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന അ​നു​സ്മ​ര​ണ യോ​ഗ​വും പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജെ ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജോ​സു​കു​ട്ടി ഫൗ​ണ്ടേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ നി​ര​ത്തി​ലി​റ​ക്കി​യ 9 ആം​ബു​ല​ൻ​സു​ക​ളു​ടെ ഫ്ളാ​ഗ്ഓ​ഫ് മ​ന്ത്രി കെ ​എ​ൻ ബാ​ല​ഗോ​പാ​ൽ നി​ർ​വ​ഹി​ച്ചു.
സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. സു ​ദേ​വ​ൻ,പി ​രാ​ജേ​ന്ദ്ര​ൻ,എ​ൻ​എ​സ് പ്ര​സ​ന്ന​കു​മാ​ർ,എ​സ് എ​ൽ സ​ജി​കു​മാ​ർ, സി. ​ബാ​ൾ​ഡ്വി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.