ന​ഗ​ര​സ​ഭ​യി​ലെ പ​ണി​ക​ൾ റ​ദ്ദാ​ക്കി​; ക​രാ​റു​കാ​ർ സ​മ​ര​ത്തി​ലേ​യ്ക്ക്
Saturday, November 27, 2021 10:47 PM IST
പു​ന​ലൂ​ർ: ന​ഗ​ര​സ​ഭ​യി​ലെ ക​രാ​ർ പ​ണി​ക​ൾ റ​ദ്ദാ​ക്കി​യ​തി​നെ​തി​രെ മു​നി​സി​പ്പ​ൽ ക​രാ​റു​കാ​ർ സ​മ​ര​ത്തി​ലേ​യ്ക്ക്. പു​ന​ലൂ​രി​ൽ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് ക​രാ​റു​കാ​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
ക​രാ​ർ പ​ണി​ക​ൾ​ക്ക് 2016 ലെ ​എ​സ്റ്റി​മേ​റ്റ് റേ​റ്റാ​ണ് ഇ​പ്പോ​ഴും പു​ന​ലൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ നി​ല​നി​ർ​ത്തി​യി​ട്ടു​ള്ള​ത്.​ സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​പ്പോ​ലും 10 ശ​ത​മാ​നം നി​ര​ക്ക് വ​ർ​ധിപ്പി​ച്ചി​ട്ടും ന​ഗ​ര​സ​ഭ​യി​ൽ മാ​ത്രം പ​ഴ​യ​പ​ടി തു​ട​രു​ക​യാ​ണെ​ന്ന് കോ​ൺ​ട്രാ​ക്ടേ​ഴ്സ് അ​സ്ോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.​ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വ​ർ​ധിപ്പി​ച്ച തു​ക​യും ലേ​ബ​ർ​ചാ​ർ​ജിലെ ​വ​ർ​ധന​വും മൂ​ലം എ​സ്റ്റി​മേ​റ്റ് തു​ക​യി​ല​ല്ലാ​തെ താ​ഴ്ന്ന നി​ര​ക്കി​ൽ ക​രാ​റു​ക​ളെ​ടു​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. ടാ​റിം​ഗ് വ​ർ​ക്കു​ക​ളി​ൽ ഒ​രു ബാ​ര​ൽ ടാ​റി​ന് 5400 രൂ​പ​യാ​ണ് മു​നി​സി​പ്പ​ൽ എ​സ്റ്റി​മേ​റ്റു​ള്ള​ത്.
എ​ന്നാ​ൽ ഒ​രു ബാ​ര​ൽ ടാ​റി​ന് പ​തി​നാ​യി​ര​ത്തോ​ളം രൂ​പ ന​ൽ​കേ​ണ്ടി വ​രു​ന്നു.​ ഇ​തു​മൂ​ലം ടാ​റിം​ഗ് വ​ർ​ക്കു​ക​ൾ എ​ടു​ക്കാ​ൻ ക​രാ​റു​കാ​ർ​ക്ക് സാ​ധി​യ്ക്കു​ന്നി​ല്ല.
നി​ർ​മാ​ണ സാ​മ​ഗ്രി​യു​ടെ വ​ർ​ധിച്ച വി​ല​ക്ക​യ​റ്റ​വും അ​നി​യ​ന്ത്രി​ത​മാ​യ കൂ​ലി വ​ർ​ധന​വും മൂ​ലം എ​സ്റ്റി​മേ​റ്റ് നി​ര​ക്കു​ക​ൾ കൂ​ട്ടാ​തെ പ​ണി​ക​ൾ ന​ട​ത്താ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​യ​തി​നാ​ൽ ടെ​ൻ​ഡ​ർ സേ​വിം​ഗ്സി​നാ​യി ക​രാ​ർ പ്ര​വ​ർ​ത്തി​ക​ൾ താ​ഴ്ന്ന നി​ര​ക്കി​ൽ ഏ​റ്റെ​ടു​ത്തു ചെ​യ്യ​ണ​മെ​ന്ന മു​നി​സി​പ്പ​ൽ അ​ധി​കാ​രി​ക​ളു​ടെ പി​ടി​വാ​ശി അ​വ​സാ​നി​പ്പി​യ്ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​ത്തി​ലേ​യ്ക്ക് പോ​കു​മെ​ന്നും നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പു ന​ൽ​കി.
സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പോ​ലും 10 ശ​ത​മാ​നം വ​ർ​ധന​വ് വ​രു​ത്തി​യി​ട്ടും ന​ഗ​ര​സ​ഭ​യി​ൽ മാ​ത്രം 2016ലെ ​നി​ര​ക്കാ​ണ് ഇ​പ്പോ​ഴു​മു​ള്ള​ത്.
ടെ​ൻ​ഡ​ർ അം​ഗീ​ക​രി​യ്ക്കാ​ൻ കൂ​ടി​യ കൗ​ൺ​സി​ൽ യോ​ഗം അ​കാ​ര​ണ​മാ​യി ടെ​ൻ​ഡ​റു​ക​ൾ കാ​ൻ​സ​ൽ ചെ​യ്യു​ക​യു​മു​ണ്ടാ​യി. പ​ത്തു ശ​ത​മാ​നം തു​ക വ​ർ​ധിപ്പി​ച്ചു ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും ന​ഗ​ര​സ​ഭ ഇ​ക്കാ​ര്യ​ത്തി​ൽ അ​ന​ങ്ങാ​പ്പാ​റ ന​യ​മാ​ണ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ.​കെ.​ര​ഘു , സെ​ക്ര​ട്ട​റി അ​ല​ൻ.​ജെ.​പി.​കൂ​ടാ​ര​ത്തി​ൽ, ട്ര​ഷ​റ​ർ സ​ന്തോ​ഷ് കു​മാ​ർ, ര​ക്ഷാ​ധി​കാ​രി രാ​ജി രാ​ജ്, വ​സ​ന്ത​ൻ, ഹ​ബീ​ബു​ള്ള, ജ​യ​ൻ കു​മാ​ർ, അ​നി​ൽ, ശ​ര​ത്, റോ​ജി​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.