വ​ശ​ങ്ങ​ള്‍ ത​ക​ര്‍​ന്നു; ജ​ല​വി​ത​ര​ണം ഇ​ല്ലാ​തെ അ​രി​ങ്ങ​ട​യി​ലെ സ​ബ്ക​നാ​ല്‍
Saturday, November 27, 2021 10:47 PM IST
പ​ത്ത​നാ​പു​രം : സ​ബ് ക​നാ​ലി​ന്‍റെ വ​ശ​ങ്ങ​ള്‍ ഇ​ടി​ഞ്ഞി​റ​ങ്ങി വ​ര്‍​ഷ​ങ്ങ​ളാ​യി​ട്ടും ന​വീ​ക​ര​ണ​മി​ല്ല.​ മൂ​ന്ന് വ​ര്‍​ഷ​മാ​യി ക​നാ​ല്‍ വ​ഴി ജ​ല​സേ​ച​ന​വും ന​ട​ത്തു​ന്നി​ല്ല.​ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ക​നാ​ല്‍ ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​ര്‍ രം​ഗ​ത്ത്.​
ത​ല​വൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന സ​ബ് ക​നാ​ലി​ന്‍റെ വ​ശ​ങ്ങ​ള്‍ ശ​ക്ത​മാ​യ മ​ഴ​യി​ലാ​ണ് ത​ക​ര്‍​ന്ന​ത്.​ വ​ട​കോ​ട് അ​രി​ങ്ങ​ട ഭാ​ഗ​ത്ത് വ​ച്ച് ത​ക​ര്‍​ന്ന സ​ബ് ക​നാ​ലി​ല്‍ നി​ന്നും ജ​ലം സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്കും കൃ​ഷി സ്ഥ​ല​ത്തേ​ക്കും ക​യ​റാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ജ​ല​വി​ത​ര​ണം നി​ര്‍​ത്തി വ​ച്ച​ത്.​ ശ​ക്ത​മാ​യ നീ​രൊ​ഴു​ക്കി​ല്‍ ക​നാ​ലി​ന്‍റെ വ​ശ​ത്ത് കൂ​ടി ക​ട​ന്നു​പോ​കു​ന്ന പാ​ത​യും ന​ശി​ച്ചി​രു​ന്നു. ​ഇ​തോ​ടെ ക​ല്ല​ട ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പ് സ​ബ്ക​നാ​ല്‍ പൂ​ര്‍​ണമാ​യും അ​ട​ച്ചി​ട്ടു.​ മൂ​ന്ന് വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും ക​നാ​ലി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ ന​ട​ത്താ​ന്‍ വ​കു​പ്പ് ത​യാ​റാ​യി​ല്ല.​
ഇ​തി​നി​ടെ ക​ഴി​ഞ്ഞ വ​ര്‍​ഷം നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ശ​ങ്ങ​ളി​ല്‍ മ​ണ​ല്‍ ചാ​ക്ക് അ​ടു​ക്കി പാ​ത ഭാ​ഗി​ക​മാ​യി ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്കി​യി​രു​ന്നു. ​വേ​ന​ല്‍​കാ​ല​ത്ത് മേ​ഖ​ല​യി​ലെ നൂ​റി​ല​ധി​കം ക​ര്‍​ഷ​ക​ര്‍ ഈ ​സ​ബ്ക​നാ​ല്‍ വ​ഴി​യു​ള്ള ജ​ല​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.​ ക​നാ​ലി​ന്‍റെ ത​ക​ര്‍​ച്ച പ​രി​ഹ​രി​ച്ച് ജ​ല​വി​ത​ര​ണം ആ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​കു​ന്നു​ണ്ട്.

ശി​ല്‍​പ​ശാ​ല 29ന്
കൊല്ലം: ​സം​രം​ഭ​ക​ത്വ പ്രോ​ത്സാ​ഹ​ന നി​യ​മ​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും സം​ബ​ന്ധി​ച്ച് ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 29ന് ​കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ സ്വ​രാ​ജ് ഹാ​ളി​ല്‍ ശി​ല്‍​പ​ശാ​ല ന​ട​ത്തും. കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ര്‍, പ​ത്ത​നാ​പു​രം താ​ലൂ​ക്കു​ക​ളി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ സെ​ക്ര​ട്ടി​മാ​ര്‍, എ​ഞ്ചി​നീ​യ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി രാ​വി​ലെ 10ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സാം ​കെ. ഡാ​നി​യ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.