താ​യ​മ്പ​ക​യി​ൽ താ​ളം പി​ടി​ച്ച് സി.ആ​ർ മ​ഹേ​ഷ് എംഎ​ൽഎ
Saturday, November 27, 2021 11:23 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​മാ​യി താ​യ​മ്പ​ക പ​ഠി​ച്ച സി.ആ​ർ മ​ഹേ​ഷ് എം​എ​ൽ​എ​യും സം​ഘ​വും ജ​ന​സ​മ​ക്ഷം ഓ​ച്ചി​റ പ​ര​ബ്ര​ഹ്മ സ​ന്നി​ധി​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. താ​ള മേ​ള ല​യ​വി​ന്യാ​സ​ത്തോ​ടെ സം​ഘം കൊ​ട്ടി​ക്ക​യ​റി​യ​തോ​ടെ പ​ട​നി​ലം അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഭ​ക്തി സാ​ന്ദ്ര​മാ​യി.

നി​ര​വ​ധി പേ​രാ​ണ് എം ​എ​ൽ എ ​യും സം​ഘ​ത്തി​ന്‍റേയും മേ​ളം കാ​ണാ​ൻ എ​ത്തി​യി​രു​ന്ന​ത്.​ നാ​ട​ക ന​ട​ൻ കൂ​ടി​യാ​യ മ​ഹേ​ഷ് മൂ​ന്നു മ​ണി​ക്കൂ​റോ​ളം പ​രബ്ര​ഹ്മ സ​ന്നി​ധി​യി​ൽ മേ​ള വി​സ്മ​യം തീ​ർ​ത്തു.​ നാ​ട​ക ന​ട​ൻ ആ​ദി​നാ​ട് ശ​ശി​യും സം​ഘ​ത്തി​ൽ മ​ഹേ​ഷി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ത​ന്‍റെ അ​ര​ങ്ങേ​റ്റം കാ​ണാ​ൻ എ​ത്തി​യ​വ​രോ​ട് അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു.

മേ​ള വി​ദ്വാ​ൻ ക​ണ്ട​ല്ലൂ​ർ ഉ​ണ്ണി​കൃ​ഷ​ണ​നാ​ണ് മ​ഹേ​ഷി​നെ​യും സം​ഘ​ത്തേ​യും താ​യ​മ്പ​ക അ​ഭ്യ​സി​പ്പി​ച്ച​ത്. ഓ​ച്ചി​റ വൃ​ശ്ചി​ക മ​ഹോ​ൽ​സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് മ​ഹേ​ഷ് താ​യ​മ്പ​ക​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.