കു​മ്പ​ള​ത്ത് ശ​ങ്കു​പി​ള്ള സ്മാ​ര​ക​മ​ന്ദി​രം പൈ​തൃ​ക സ്വ​ത്താ​യി നി​ല​നി​ർ​ത്തും: എം​എ​ൽ​എ
Sunday, November 28, 2021 11:05 PM IST
ച​വ​റ : കു​മ്പ​ള​ത്ത് ശ​ങ്കു​പി​ള്ള സ്മാ​ര​ക ആ​ധാ​ര​മെ​ഴു​ത്ത് അ​സോ​സി​യേ​ഷ​ൻ മ​ന്ദി​രം പൈ​തൃ​ക സ്വ​ത്താ​യി നി​ല​നി​ർ​ത്തു​മെ​ന്ന് ഡോ.​സു​ജി​ത്ത് വി​ജ​യ​ൻ​പി​ള്ള എം​എ​ൽ​എ.

ആ​ധാ​രം എ​ഴു​ത്തു അ​സോ​സി​യേ​ഷ​ൻ ച​വ​റ യൂ​ണി​റ്റി​ന്‍റെ 23 -ാമ​ത് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ. ഹൈ​വേ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​വ​റ ആ​ധാ​ര​മെ​ഴു​ത്ത് അ​സോ​സി​യേ​ഷ​ന്‍റെ കു​റ​ച്ചു ഭാ​ഗം ഏ​റ്റെ​ടു​ക്കേ​ണ്ട​താ​യി​ട്ടു​ള്ള​തും ബാ​ക്കി ഭാ​ഗം സം​ര​ക്ഷി​ച്ചു​കൊ​ണ്ട് ആ​ധാ​ര​മെ​ഴു​ത്തു​കാ​രെ നി​ല​നി​ർ​ത്തു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എം.​ജി ഗോ​പി​നാ​ഥ​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​തു​ള​സീ​ധ​ര​ൻ പി​ള്ള, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി.​പി സു​ധീ​ഷ്കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷാ​ജി എ​സ് പ​ള്ളി​പ്പാ​ട​ൻ, ര​തീ​ഷ്, സീ​ന​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ശ​ശി​ധ​ര​ൻ​പി​ള്ള, ജ​യ ചി​ത്ര, ആ​ധാ​രം അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ര​ളീ​ധ​ര​ൻ​പി​ള്ള, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​സ്.​ബി ശി​വ​പ്ര​സാ​ദ​ൻ പി​ള്ള, കൊ​ട്ടി​യം രാ​ജേ​ഷ്, ക​രു​നാ​ഗ​പ്പ​ള്ളി കു​ഞ്ഞു​മോ​ൻ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എം.​ജി.​ഗോ​പി​നാ​ഥ​ൻ​പി​ള്ള, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​കൃ​ഷ്ണ​കു​മാ​ർ, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ശി​വ​പ്ര​സാ​ദ​ൻ പി​ള്ള, റ്റി.​ബാ​ബു പി​ള്ള, ജെ. ​ജെ​റോം നെ​റ്റൊ, ബി.​വി​ജ​യ​കു​മാ​ർ, യ​മു​ന, റ​ഷീ​ദാ ബീ​വി, ന​സീ​റാ​ബീ​വി, ഡി.​സു​ഗ​ത​ൻ, ജ​സ്റ്റി​ൻ പ്ര​താ​പ്, റ്റി.​ര​വീ​ന്ദ്ര​ൻ പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ച​വ​റ​യി​ലെ ആ​ധാ​രം എ​ഴു​ത്തു​കാ​രു​ടെ മ​ക്ക​ൾ​ക്കു​ള്ള കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.