ഓ​ട്ടോ​ക്കൂ​ലി ചോ​ദി​ച്ച​തി​ന് ഡ്രൈ​വ​റെ മ​ർ​ദി​ച്ചു
Sunday, November 28, 2021 11:05 PM IST
കു​ണ്ട​റ: ഓ​ട്ടോ കൂ​ലി ചോ​ദി​ച്ച ഡ്രൈ​വ​റെ യു​വാ​ക്ക​ൾ മ​ർ​ദി​ച്ച​താ​യി പ​രാ​തി. അ​ഞ്ചാ​ലും​മൂ​ട് മു​രു​ന്ത​ൽ അ​ന​ന്തു നി​വാ​സി​ൽ അ​നി​ൽ​കു​മാ​റി നാ​ണു(58) മ​ർ​ദ​ന​മേ​റ്റ​ത്. തൃ​ക്ക​രു​വ​സ്വ​ദേ​ശി​ക​ളാ​യ ബേ​ബി, പ്ര​ദീ​പ് എ​ന്നി​വ​രാ​ണ് അ​നി​ൽ​കു​മാ​റി​നെ മ​ർ​ദി​ച്ച​തെ​ന്ന് അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​ര​ത്തോ​ടെ അ​ഞ്ചാ​ലും​മൂ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. ക​ട​വൂ​രി​ൽ നി​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് ഓ​ട്ടം വി​ളി​ച്ചു വ​ന്ന​തി​ന്‍റെ കൂ​ലി ചോ​ദി​ച്ച​താ​ണ് മ​ർ​ദ​ന​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. യു​വാ​ക്ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.