ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത​യാ​ൾ പി​ടി​യി​ൽ
Monday, November 29, 2021 10:38 PM IST
കൊ​ല്ലം: മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന സം​ര​ഭ​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യി​ൽ നി​ന്നും ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ ആ​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി.

ഇ​ര​വി​പു​രം വാ​ള​ത്തും​ഗ​ൽ ചേ​ത​ന ന​ഗ​ർ 211 രാ​ഹു​ൽ ഭ​വ​നം വീ​ട്ടി​ൽ രാ​ഹു​ൽ (31) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ പ്ര​സി​ഡ​ന്‍റാ​യി​ട്ടു​ള​ള എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ റി​സോ​ഴ്സ് കോ-​ഓ​പ്പ​റേ​റ്റി​വ് സൊ​സൈ​റ്റി എ​ന്ന സ്ഥാ​പ​നം ആ​രം​ഭി​ക്കു​ന്ന മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന സം​രം​ഭ​ത്തി​ൽ ടെ​ക്നി​ക്ക​ൽ എ​ക്സ്പെ​ർ​ട്ട് എ​ന്ന ത​സ്തി​ക​യി​ൽ ജോ​ലി ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്.

ഇ​ര​വി​പു​രം സ്വ​ദേ​ശി​നി​യാ​യ സു​നി​ത ബി​പി​ൻ എ​ന്ന സ്ത്രീ​യി​ൽ നി​ന്നു​മാ​ണ് പ​ണം ക​ബ​ളി​പ്പി​ച്ച​ത്. ആ​ദ്യം ഇ​വ​രോ​ട് സൊ​സൈ​റ്റി​യി​ൽ പ​തി​ന​ഞ്ച് ല​ക്ഷം രൂ​പ നി​ക്ഷേ​പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും അ​തി​ന് 9.5 ശ​ത​മാ​നം പ​ലി​ശ വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഇ​വ​രി​ൽ നി​ന്നും പ​ല​പ്പോ​ഴാ​യി പ​തി​നെ​ട്ട് ല​ക്ഷം രൂ​പാ കൂ​ടി വാ​ങ്ങി ആ​കെ മു​പ്പ​ത്തി മൂ​ന്ന് ല​ക്ഷം രൂ​പാ ത​ട്ടി​യെ​ടു​ത്തു.

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ക​ബ​ളി​പ്പി​ച്ച​താ​ണെ​ന്ന് വ്യ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ ഇ​ര​വി​പു​രം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ത്തി​ന്‍റെ മ​റ​വി​ൽ പ​ണം ത​ട്ടി​യെ​ടു​ത്ത് ച​തി​ക്കു​ക​യാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളെ മ​യ്യ​നാ​ട് നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
ഇ​ര​വി​പു​രം ഇ​ൻ​സ്പെ​ക്ട​ർ വി.​വി അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്‌​ഐ മാ​രാ​യ ജ​യേ​ഷ്, അ​നു​രൂ​പ, ജ​യ​കു​മാ​ർ സി​പി​ഒ അ​ഭി​ജി​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ന്‍റ് ചെ​യ്തു.