കേ​ര​ളം മാ​ന​വി​ക​ത​യു​ടെ മ​ഹ​ത്താ​യ മാ​തൃ​ക:​ മു​ല്ല​ക്ക​ര ര​ത്‌​നാ​ക​ര​ൻ
Monday, November 29, 2021 10:40 PM IST
കൊ​ട്ടാ​ര​ക്ക​ര: ലോ​കം അ​തി രൂ​ക്ഷ​മാ​യ സാ​മൂ​ഹ്യ പ്ര​തി​സ​ന്ധി​യെ നേ​രി​ട്ട കാ​ല​ത്ത് കേ​ര​ളം നാ​ടി​ന് മു​ന്നി​ൽ മാ​ന​വി​ക​ത​യു​ടെ മ​ഹ​ത്താ​യ മാ​തൃ​ക​യാ​യെ​ന്ന് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി മു​ല്ല​ക്ക​ര ര​ത്‌​നാ​ക​ര​ൻ. ​മ​ഹാ​മാ​രി​യെ​യും പ്ര​കൃ​തി ദു​ര​ന്ത​ത്തെ​യും നേ​രി​ടാ​ൻ കേ​ര​ള​ത്തി​ൽ അ​ഭി​മാ​ന​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് യു​വാ​ക്ക​ൾ ന​ട​ത്തി​യ​ത്.​ സാ​മൂ​ഹി​ക അ​ടു​ക്ക​ള​യി​ലെ പ്ര​വ​ർ​ത്ത​ന ന​ട​ത്തി​പ്പ് ഹൃ​ദ​യ​പൂ​ർ​വ്വം ഏ​റ്റെ​ടു​ത്ത​ത് നാ​ട് ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ക​ണ്ട​ത്. ഇ​ട​തുപ​ക്ഷ ഗ​വ​ൺമെന്‍റിന്‍റെ ജ​ന​പ​ക്ഷ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ ചാ​ല​ക​ശ​ക്തി​യാ​യി യു​വാ​ക്ക​ൾ മാ​റു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എഐവൈ​എ​ഫ് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ പ​താ​ക ജാ​ഥ​യ്ക്ക് കൊ​ട്ടാ​ര​ക്ക​ര​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ സ്വീ​ക​ര​ണ യോ​ഗ​ത്തി​ന് സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ എ.​മ​ന്മ​ഥ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഐ​വൈ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. വി​നോ​ദ് കു​മാ​ർ, ജാ​ഥ ക്യാ​പ്റ്റ​ൻ അ​രു​ൺ. കെ. ​എ​സ്, ഡെ​പ്യൂ​ട്ടി ലീ​ഡ​ർ എ. ​ശോ​ഭ, ജാ​ഥാം​ഗ​ങ്ങ​ളാ​യ ,ആ​ർ. അ​ജ​യ​ൻ, ശു​ഭേ​ഷ് സു​ധാ​ക​ര​ൻ, കെ. ​കെ. സ​മ​ദ്, ജെ. ​അ​രു​ൺ ബാ​ബു, ലീ​ന സു​ഭാ​ഷ്, എ​ഐ​വൈ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​എ​സ്. നി​ധീ​ഷ്, എ ​ഐ എ​സ് എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​അ​ധി​ൻ, സി​പി​ഐ സം​സ്ഥാ​ന കൌ​ൺ​സി​ൽ അം​ഗം കെ. ​രാ​ജു, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ കെ. ​എ​സ്. ഇ​ന്ദു​ശേ​ഖ​ര​ൻ നാ​യ​ർ, ആ​ർ.​എ​സ്. അ​നി​ൽ, ഐ. ​ശി​ഹാ​ബ്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ. ​എ​സ്.ഷാ​ജി ചെ​ങ്ങ​റ സു​രേ​ന്ദ്ര​ൻ, ഡി .​രാ​മ​കൃ​ഷ്ണ പി​ള്ള,എം. ​സു​രേ​ന്ദ്ര​ൻ, എ​ഐവൈ​എ​ഫ് സം​സ്ഥാ​ന​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വൈ​ശാ​ഖ് സി ​ദാ​സ്, ജി. ​എ​സ്. ശ്രീ​ര​ശ്മി, എം.​ആ​ർ.ശ്രീ​ജി​ത്ത്‌ ഘോ​ഷ്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി. ​പ്ര​വീ​ൺ, എ​ൻ. ആ​ർ. ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.

ജാ​ഥ​യെ ജി​ല്ലാ അ​തി​ർ​ത്തി​യാ​യ നി​ല​മേ​ലി​ൽ നി​ന്നും ച​ട​യ​മം​ഗ​ലം ക​ട​യ്ക്ക​ൽ ചാ​ത്ത​ന്നൂ​ർ അ​ഞ്ച​ൽ പു​ന​ലൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീകരിച്ചു. കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം ഉ​ച്ച​യ്ക്ക് പ്ര​യാ​ണം ആ​രം​ഭി​ച്ച ജാ​ഥ​യെ കൊ​ട്ടാ​ര​ക്ക​ര കു​ന്നി​ക്കോ​ട നെ​ടു​വ​ത്തൂ​ർ കു​ന്ന​ത്തൂ​ർ പ​ത്ത​നാ​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ അ​തി​ർ​ത്തി​യാ​യ ഏ​നാ​ത്ത് എ​ത്തി​ച്ചു.