ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ മോ​ഷ​ണ ശ്ര​മം
Tuesday, November 30, 2021 10:59 PM IST
ച​വ​റ: ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ മോ​ഷ​ണ ശ്ര​മം ന​ട​ന്നു. തേ​വ​ല​ക്ക​ര പ​ടി​ഞ്ഞാ​റ്റ​ക്ക​ര ഒ​ന്നാം വാ​ർ​ഡി​ൽ മൂ​ക്ക​നാ​ട്ട് ജം​ഗ്ഷ​ന് വ​ട​ക്ക് വ​ശം ക​ട​മ്പാ​ട്ട് വ​ട​ക്ക​തി​ൽ കൊ​ച്ച​നി​യ​ൻ പി​ള്ള​യു​ടെ വീ​ട്ടി​ലാ​ണ് ക​ത​കി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ച് മോ​ഷ​ണ ശ്ര​മം ന​ട​ത്തി​യ​ത്.
29 -ന് ​വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വീ​ട്ടി​നു​ള്ളി​ലെ എ​ല്ലാ അ​ല​മാ​ര​ക​ളും കു​ത്തി​ത്തു​റ​ന്ന് മോ​ഷ്ടാ​ക്ക​ൾ സാ​ധ​ന​ങ്ങ​ളെ​ല്ലാം വാ​രി വ​ലി​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ബ​ന്ധു​വീ​ട്ടി​ലാ​യി​രു​ന്ന വീ​ട്ടു​കാ​ർ ഇ​ന്ന​ലെ ഉ​ച്ച​ക്ക​ഴി​ഞ്ഞ് മൂ​ന്നി​ന് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ക​ത​ക് തു​റ​ന്ന നി​ല​യി​ൽ ക​ണ്ട​ത്. വീ​ട്ടു​കാ​ർ തെ​ക്കും​ഭാ​ഗം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.
പ്ര​ദേ​ശ​ത്തെ സി ​സി റ്റി ​വി പ​രി​ശോ​ധി​ച്ചും മ​റ്റ് മാ​ർ​ഗ​ങ്ങ​ളു​പ​യോ​ഗി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്ത് പെ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ഇ​ട​പെ​ടീ​ൽ ന​ട​ത്ത​ണ​മെ​ന്നും ഗ്രാ​മ പ​ഞ്ചാ​യ​ത്ത്അം​ഗം അ​ന​സ് നാ​ത്ത​യ്യ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.