സി​പി​എം അ​ഞ്ച​ല്‍ ഏ​രി​യ സ​മ്മേ​ള​നം നാ​ലി​നും അ​ഞ്ചി​നും
Tuesday, November 30, 2021 10:59 PM IST
അ​ഞ്ച​ല്‍ : സി​പി​ഐ​എ​മ്മി​ന്‍റെ ജി​ല്ല​യി​ലെ ഏ​റ്റ​വും ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഒ​ന്നാ​യ അ​ഞ്ച​ല്‍ ഏ​രി​യ ക​മ്മി​റ്റി​യു​ടെ സ​മ്മേ​ള​നം 4,5 തീ​യ​തി​ക​ളി​ല്‍ അ​ഞ്ച​ല്‍ ജെ​ജെ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും.
സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ജെ.​വ​ര​ദ​രാ​ജ​ന്‍ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഏ​രി​യ ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള 221 ബ്രാ​ഞ്ച് ക​മ്മി​റ്റി​ക​ളു​ടെ​യും 10 ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക​ളു​ടെ​യും സ​മ്മേ​ള​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യാ​ണ് ഏ​രി​യാ സ​മ്മേ​ള​നം ന​ട​ത്ത​പ്പെ​ടു​ന്ന​ത്. മു​ഴു​വ​ന്‍ ബ്രാ​ഞ്ച് ക​മ്മി​റ്റി​ക​ളി​ലു​മാ​യി 3016 അം​ഗ​ങ്ങ​ളാ​ണ് സി​പി​എ​മ്മി​നു​ള്ള​ത്. ഇ​തി​ല്‍ നി​ന്നും തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ട 163 പ്ര​തി​നി​ധി​ക​ളാ​ണ് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. അ​ഞ്ച​ലി​ല്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത പ​ത്ര സ​മ്മേ​ള​ന​ത്തി​ലാ​ണ് നേ​താ​ക്ക​ള്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.
മു​ന്‍ കാ​ല​ങ്ങ​ളി​ല്‍ നി​നും വ്യ​ത്യ​സ്ത​മാ​യി പൊ​ട്ടി​ത്തെ​റി​ക​ളോ മ​ത്സ​ര​ങ്ങ​ളോ ഇ​ല്ലാ​തെ​യാ​ണ് കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ലോ​ക്ക​ല്‍ സ​മ്മേ​ള​ന​ങ്ങ​ള്‍ സി​പി​എം നേ​തൃ​ത്വം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ലോ​ക്ക​ല്‍​ക​മ്മി​റ്റി​ക​ളി​ല്‍ അ​ട​ക്കം പു​തു​മു​ഖ​ങ്ങ​ള്‍, യു​വാ​ക്ക​ള്‍ വ​നി​താ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കാ​നും നേ​തൃ​ത്വം ശ്ര​മി​ച്ചു. പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും വി​ട്ടു​പോ​യ​വ​രെ​യും പാ​ര്‍​ട്ടി​യി​ലേ​ക്ക് വ​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ​യും പ​ര​മാ​വ​ധി എ​ത്തി​ക്കാ​ന്‍ സി​പി​എം സ​മ്മേ​ള​ന​ങ്ങ​ള്‍ ശ്ര​മി​ച്ചി​ട്ടു​ണ്ട്. സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ മു​തി​ര്‍​ന്ന പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പം കോ​വി​ഡ്‌ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍, വി​വി​ധ മേ​ഖ​ല​കി​ല്‍ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച​വ​ര്‍ ഉ​ള്‍​പ്പ​ടെ നി​ര​വ​ധി​പേ​രെ ആ​ദ​രി​ച്ചി​രു​ന്നു. കേ​ഡ​ര്‍ സം​വി​ധാ​നം നി​ല​നി​ര്‍​ത്തി​കൊ​ണ്ട് ത​ന്നെ തി​ക​ച്ചും വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളോ​ടെ എ​ല്ലാ ലോ​ക്ക​ല്‍ സ​മ്മേ​ള​ന​ങ്ങ​ളും പൂ​ര്‍​ത്തി​യാ​ക്കി​യ സി​പി​എം നേ​തൃ​ത്വം ഏ​രി​യ സ​മ്മേ​ള​ന​വും മി​ക​ച്ച​താ​ക്കി മാ​റ്റാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.
ജി​ല്ലാ​സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം എ​സ് ജ​യ​മോ​ഹ​ന്‍, ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ ​ബാ​ബു​പ​ണി​ക്ക​ര്‍, ഏ​രി​യ സെ​ക്ര​ട്ട​റി ഡി. ​വി​ശ്വ​സേ​ന​ന്‍, ഏ​രി​യ ക​മ്മി​റ്റി അം​ഗം വി.​എ​സ് സ​തീ​ഷ​ന്‍, സ്വാ​ഗ​ത സം​ഘം ക​ണ്‍​വീ​ന​ര്‍ വി​എ​സ് ഷി​ജു എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ു.