മു​ള​യ​റ​ച്ചാ​ലി​ലെ പ്ലാ​ന്‍റ്; കോ​ൺ​ഗ്ര​സ് മാ​ർ​ച്ച് ന​ട​ത്തി
Tuesday, November 30, 2021 11:09 PM IST
ഓ​യൂ​ർ: മു​ള​യ​റ​ച്ചാ​ലി​ൽ പ​ണി ന​ട​ക്കു​ന്ന കോ​ഴി മാ​ലി​ന്യ പ്ലാ​ന്‍റി​ന്‍റെ മ​റ​വി​ൽ ഫാ​ക്ട​റി ഉ​ട​മ​ക​ൾ ന​ട​ത്തു​ന്ന നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ​യും സ​മ​ര​സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി.
പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ കോ​ൺ​ഗ്ര​സ് മെ​മ്പ​ർമാ​ർ ന​ട​ത്തു​ന്ന അ​നി​ശ്ചി​തകാ​ല ധ​ർ​ണ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​എം.​എം ന​സീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ള​യ​റ​ച്ചാ​ൽ - കോ​ട്ട​യ്ക്കാ​വി​ള റോ​ഡി​ലേ​ക്ക് പ്ലാ​ന്‍റി​ന്‍റെ കോ​ന്പൗ​ണ്ട് വാ​ൾ പ​ണി​തി​രി​ക്കു​ന്ന​ത് പ​ഞ്ചാ​യ​ത്തി​ന്‍റെ നി​യ​മ​ങ്ങ​ൾ പാ​ലി​ച്ച​ല്ലെ​ന്നും 30 അ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ മ​തി​ൽ പ​ണി​ത​ത് ഏ​ത് നി​യ​മം പാ​ലി​ച്ചാ​ണെ​ന്ന് മ​റു​പ​ടി പ​റ​യേ​ണ്ട​ത് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ആ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്ന​തു വ​രെ സ​മ​രം നീ​ണ്ടു നി​ൽ​ക്കു​മെ​ന്ന് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ പി.​ആ​ർ സ​ന്തോ​ഷ്, മെ​മ്പ​ർ​മാ​രാ​യ ജു​ബൈ​രി​യാ ബീ​വി, ജോ​ളി ജെ​യിം​സ്, സ​മീ​ന എ​ന്നി​വ​ർ അ​റി​യി​ച്ചു.
ചെ​ങ്കു​ർ സു​രേ​ഷ്, ജി.​ഹ​രി​ദാ​സ്, കെ.​ജി വി​ശ്വ​നാ​ഥ​ൻ നാ​യ​ർ, നാ​ദി​ർ​ഷാ, ജ​യിം​സ് എ​ൻ ചാ​ക്കോ, പി.​എ​സ് മ​നോ​ജ്, വ​ട്ട​പ്പാ​റ നി​സാ​ർ, ബി​ബി​ൻ ബാ​ബു, രാ​ജേ​ന്ദ്ര ബാ​ബു, സാ​ജ​ൻ ചു​ങ്ക​ത്ത​റ, രാ​ജേ​ഷ്, ജോ​ർ​ജ് കോ​വൂ​ർ, സൈ​നു​ദീ​ൻ, ഷെ​ഫീ​ർ, ഗോ​പി​നാ​ഥ​ൻ , റ​ഹിം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.