ആ​ക്രി​ക്കട​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ സം​ഘം അ​റ​സ്റ്റി​ൽ
Wednesday, December 1, 2021 10:57 PM IST
കൊ​ല്ലം: ആ​ക്രി​ക്ക​ട​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ സം​ഘം പോ​ലീ​സ് പി​ടി​യി​ലാ​യി. വ​ട​ക്കേ​വി​ള അ​യ​ത്തി​ൽ തെ​ക്കേ​കാ​വ് അ​ന്പ​ല​ത്തി​ന് സ​മീ​പം ഗാ​ന്ധി​ന​ഗ​ർ സു​ജ​താ​ല​യം വീ​ട്ടി​ൽ സു​നി​ൽ​രാ​ജ് (പ​ങ്കു-27), വ​ട​ക്കേ​വി​ള അ​യ​ത്തി​ൽ മു​ന്ന​ണി​ക്കു​ളം വ​യ​ലി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ സ​ഹീ​ർ (കു​രു​ച്ചി​ൽ, 42) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
ക​ഴി​ഞ്ഞ 23ന് ​രാ​ത്രി അ​യ​ത്തി​ൽ മു​ന്ന​ണി​ക്കു​ള​ത്തി​ന് സ​മീ​പ​മു​ള​ള ആ​ക്രി​ക​ട​യി​ൽ നി​ന്നു​മാ​ണ് ഇ​വ​ർ മോ​ഷ​ണം ന​ട​ത്തി​യ​ത്. ആ​ക്രി സാ​ധ​ന​ങ്ങ​ൾ​ക്കൊ​പ്പം ചാ​ക്കി​ലാ​ക്കി സൂ​ക്ഷി​ച്ചി​രു​ന്ന 20000- രൂ​പ വി​ല മ​തി​ക്കു​ന്ന 40 കി​ലോ​ഗ്രാം ഇ​ല​ക്ട്രി​ക്ക് കേ​ബി​ളു​ക​ൾ ആ​ണ് മോ​ഷ്ടി​ച്ച​ത്. കേ​ബി​ൾ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥ​ല​ത്തും പ​രി​സ​ര​ത്തും വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.
സി​സി​ടി​വി ദ്യ​ശ്യ​ങ്ങ​ളി​ൽ നി​ന്നും പ്ര​തി​ക​ളെ സം​ബ​ന്ധി​ച്ച് ല​ഭി​ച്ച സൂ​ച​ന​ക​ൾ അ​ന്വേ​ഷ​ണ​ത്തി​ന് സ​ഹാ​യ​ക​മാ​യി. തു​ട​ർ​ന്ന് ഇ​വ​രെ അ​യ​ത്തി​ൽ നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​ര​വി​പു​രം ഇ​ൻ​സ്പെ​ക്ട​ർ വി.​വി അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്‌​ഐ മാ​രാ​യ അ​രു​ണ്‍​ഷാ, ജ​യേ​ഷ്, അ​ജി​ത്കു​മാ​ർ, എ​സ്‌​സി​പി​ഒ അ​നി​ൽ​കു​മാ​ർ, സി​പി​ഒ ല​തീ​ഷ്മോ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.